ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് 4.5 ശതമാനമായി കുറഞ്ഞു ; എന്നാല്‍ ആശ്വസിക്കാന്‍ വകയില്ല ; പുതിയ തൊഴില്‍ സംസ്‌കാരം ജനജീവിതത്തെ മാറ്റിമറിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് 4.5 ശതമാനമായി കുറഞ്ഞു ; എന്നാല്‍ ആശ്വസിക്കാന്‍ വകയില്ല ; പുതിയ തൊഴില്‍ സംസ്‌കാരം ജനജീവിതത്തെ മാറ്റിമറിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് 4.5 ശതമാനമായി കുറഞ്ഞു, എന്നാല്‍ മറ്റൊരു കണക്കും ശ്രദ്ധേയമാകുകയാണ്. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ പുതിയ കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 2021 ഓഗസ്റ്റില്‍ 0.1 ശതമാനം കുറഞ്ഞു, പങ്കാളിത്ത നിരക്ക് 62.2 ശതമാനമായി കുറഞ്ഞു.

തൊഴിലില്ലായ്മ നിരക്ക് 9.3 ശതമാനമായും പ്രതിമാസ ജോലി സമയം 66 ദശലക്ഷം മണിക്കൂറായും കുറഞ്ഞു. സാധാരണ തൊഴിലില്ലായ്മ നിരക്ക് കുറയുമ്പോള്‍ ആഘോഷിക്കപ്പെടാറുണ്ട്. എന്നാല്‍ ഇത് അങ്ങനെ സന്തോഷിക്കേണ്ട കണക്കുകളല്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കോവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും മൂലം പലരും ജോലിയ്ക്കായി അപേക്ഷിക്കുന്നില്ല. കോവിഡ് ഭയം മൂലവും ജോലിയിലുള്ള ബുദ്ധിമുട്ടും പ്രതിസന്ധികളുമെല്ലാം ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. യുഎസിലും കഴിഞ്ഞ ദിവസം ധാരാളം പേര്‍ ജോലി ചെയ്യുന്നില്ലെന്നും നിരവധി ജോലി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും വാര്‍ത്തയുണ്ടായിരുന്നു. ജോലി ചെയ്യാന്‍ പലരും സന്നദ്ധരാകുന്നില്ലെന്നതാണ് ഇതിന് കാരണം.

ജോലി അന്വേഷിക്കുന്നവരുടെ എണ്ണത്തില്‍ ചെറിയൊരു കുറവു വരുന്നത് ലോക്ക്ഡൗണ്‍ കോവിഡ് പ്രതിസന്ധികള്‍ കൊണ്ടാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

പലരും പുതിയ സാഹചര്യത്തില്‍ ജോലി ഉപേക്ഷിച്ചവരുമുണ്ട്. ജീവിതം സാധാരണ നിലയിലാകുന്നതോടെ പഴയ പോലെ ജോലി സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ പലരും വീട്ടില്‍ നിന്ന് ജോലി ആരംഭിച്ചിരുന്നു. അത്തരത്തില്‍ ജോലി ചെയ്യാന്‍ കഴിയാത്തവര്‍ പ്രതിസന്ധിയിലുമായി. ഏതായാലും കോവിഡ് പ്രതിസന്ധി അതിജീവിച്ച് സാമ്പത്തിക രംഗം മെച്ചപ്പെടുന്നതോടെ എല്ലാം സാധാരണ നിലയിലാകുമെന്നാണ് കരുതുന്നത്.

Other News in this category



4malayalees Recommends