ന്യൂസൗത്ത് വെയില്‍സ് 80 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ; വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച് ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍

ന്യൂസൗത്ത് വെയില്‍സ്  80 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ; വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച് ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍
ന്യൂസൗത്ത് വെയില്‍സില്‍ 80 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി. ചരിത്ര നേട്ടം സ്വന്തമാക്കിയതോടെ കൂടുതല്‍ ഇളവുകള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കും. താമസക്കാരും ഹെല്‍ത്ത് വര്‍ക്കേഴ്‌സും വാക്‌സിനേഷന്‍ നേട്ടത്തിനായി ഒപ്പം നിന്നുവെന്ന് പ്രീമിയര്‍ ഡൊമിനിക് പെറോടെറ്റ് പറഞ്ഞു.

നഴ്‌സുമാര്‍ക്കും വാക്‌സിനേഷന്‍ ഹബ് സ്റ്റാഫുകള്‍ക്കും ജിപിമാര്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്നോട്ട് വന്നവര്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

17 മില്യണ്‍ ജനങ്ങള്‍ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചു. അതായത് 84.4 ശതമാനം 16 വയസിന് മുകളിലുള്ളവര്‍ വാക്‌സിനേഷന്‍ മുഴുവനാക്കി.

ഓസ്‌ട്രേലിയയിലെ മുഴുവന്‍ കണക്കും പരിശോധിച്ചാല്‍ 67.2 ശതമാനം ജനങ്ങളും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി.

Other News in this category



4malayalees Recommends