മുന്‍ ഓസ്‌ട്രേലിയന്‍ താരവും കമന്റേറ്ററുമായ മൈക്കല്‍ സ്ലേറ്റര്‍ ഗാര്‍ഹിക പീഡന ആരോപണത്തില്‍ അറസ്റ്റിലായി ; കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷമുള്ള അറസ്റ്റെന്ന് റിപ്പോര്‍ട്ടുകള്‍

മുന്‍ ഓസ്‌ട്രേലിയന്‍ താരവും കമന്റേറ്ററുമായ മൈക്കല്‍ സ്ലേറ്റര്‍ ഗാര്‍ഹിക പീഡന ആരോപണത്തില്‍ അറസ്റ്റിലായി ; കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷമുള്ള അറസ്റ്റെന്ന് റിപ്പോര്‍ട്ടുകള്‍
മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ മൈക്കല്‍ സ്ലേറ്റര്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡനം ആരോപിച്ചാണ് സ്ലേറ്ററെ ന്യൂ സൗത്ത് വെയില്‍സ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സ്ലേറ്ററുടെ അറസ്റ്റ് സംബന്ധിച്ച് അദ്ദേഹത്തിന്റെ മാനേജരായ സീന്‍ ആന്‍ഡേഴ്‌സണ്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല. കഴിഞ്ഞ ആഴ്ച നടന്ന ഒരു സംഭവത്തെ തുടര്‍ന്നാണ് സ്ലേറ്ററെ അറസ്റ്റ് ചെയ്യുന്നത് എന്ന് വ്യക്തമാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

'കഴിഞ്ഞ ആഴ്ചയില്‍ ഒക്ടോബര്‍ 12നാണ് ഗാര്‍ഹിക പീഡനം സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചത്. പീഡന ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനായി മാന്‍ലിയിലെ സ്ലേറ്ററുടെ വീട്ടിലേക്ക് ഡിറ്റക്റ്റീവുകള്‍ പോയിരുന്നു. സംഭവത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടി 51കാരനായ സ്ലേറ്ററെ അറസ്റ്റ് ചെയ്യുകയും മാന്‍ലിയിലെ പോലീസ് സ്റ്റേഷനിലേക്ക് അദ്ദേഹത്തെ കൊണ്ടുപോവുകയും ചെയ്തു.' ന്യൂ സൗത്ത് വെയില്‍സ് പോലീസ് വ്യക്തമാക്കി.

Australian Test cricketer Michael Slater is arrested over domestic violence  claims - HCA Barbieri News

51കാരനായ സ്ലേറ്റര്‍ ക്രിക്കറ്റ് ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം ടി വി കമന്റേറ്റര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1993ല്‍ ഓസ്‌ട്രേലിയയ്ക്കു വേണ്ടി അരങ്ങേറ്റം കുറിച്ചതിനു ശേഷം പത്ത് വര്‍ഷത്തോളം ടീമിലെ സജീവസാന്നിദ്ധ്യമായിരുന്നു. 2003ലാണ് സ്ലേറ്റര്‍ സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ഓസ്‌ട്രേലിയയ്ക്കായി 74 ടെസ്റ്റുകളും 42 ഏകദിനങ്ങളും താരം കളിച്ചിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം സ്ലേറ്റര്‍ കമന്റേറ്ററായി ജോലി ചെയ്യുകയായിരുന്നു. 15 വര്‍ഷത്തോളം ഓസ്‌ട്രേലിയന്‍ ചാനലുകളില്‍ കമന്ററി പറഞ്ഞ ശേഷം അദ്ദേഹം പിന്നീട് ഓസ്‌ട്രേലിയയിലെ പ്രമുഖ സംപ്രേക്ഷകരായ സെവന്‍ നെറ്റ്‌വര്‍ക്ക് ക്രിക്കറ്റ് കമന്ററി ടീമിനൊപ്പം ചേരുകയും ചെയ്തു. കഴിഞ്ഞ മാസമാണ് സ്ലേറ്ററെ സെവന്‍ നെറ്റ്‌വര്‍ക്ക് അവരുടെ ടീമില്‍ നിന്നും പിരിച്ചുവിട്ടത്. ഇന്ത്യയിലെ ടി20 ലീഗായ ഐപിഎല്ലിലും സ്ലേറ്റര്‍ കമന്റേറ്ററായിട്ടുണ്ട്.

ഈ സീസണില്‍ ഇന്ത്യയില്‍ നടന്ന ഐപിഎല്‍ കോവിഡ് വ്യാപനത്തില്‍ പെട്ട് പ്രതിസന്ധിയിലായപ്പോള്‍ ഓസ്‌ട്രേലിയന്‍ താരങ്ങളെ തിരികെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കാത്തതിന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി സ്ലേറ്റര്‍ ഇടഞ്ഞിരുന്നു. സോഷ്യല്‍മീഡിയയില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച സ്ലേറ്റര്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ കൈയില്‍ ചോര പുരണ്ടിരിക്കുന്നു എന്നാണ് പറഞ്ഞത്. കോവിഡ് വ്യാപനം കൂടുതലായിരുന്ന ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Other News in this category



4malayalees Recommends