ഓസ്‌ട്രേലിയ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ആലിപ്പഴ വര്‍ഷം നേരിട്ട് ക്യൂന്‍സ്‌ലാന്‍ഡും, എന്‍എസ്ഡബ്യുവും; വാഹനങ്ങളിലേക്കും, വീടുകളിലേക്കും 16 സെന്റിമീറ്റര്‍ വലുപ്പമുള്ള കല്ലുകള്‍ വീണു; ഷോപ്പിംഗ് സെന്ററിന്റെ മേല്‍ക്കൂര തകര്‍ന്നു

ഓസ്‌ട്രേലിയ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ആലിപ്പഴ വര്‍ഷം നേരിട്ട് ക്യൂന്‍സ്‌ലാന്‍ഡും, എന്‍എസ്ഡബ്യുവും; വാഹനങ്ങളിലേക്കും, വീടുകളിലേക്കും 16 സെന്റിമീറ്റര്‍ വലുപ്പമുള്ള കല്ലുകള്‍ വീണു; ഷോപ്പിംഗ് സെന്ററിന്റെ മേല്‍ക്കൂര തകര്‍ന്നു
കനത്ത കൊടുങ്കാറ്റിന്റെ ഫലമായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ ആലിപ്പഴ വര്‍ഷം നേരിട്ട് ഓസ്‌ട്രേലിയ. വീടുകളിലേക്ക് ഇടിച്ചുവീണും, ഷോപ്പിംഗ് സെന്ററിന്റെ മേല്‍ക്കൂര വരെ തകര്‍ത്തുമാണ് ആലിപ്പഴം കെണിയൊരുക്കിയത്.

ക്യൂന്‍സ്‌ലാന്‍ഡിലെ നോര്‍ത്ത് മേഖലയിലുള്ള യാല്‍ബറൂവില്‍ 16 സെന്റിമീറ്റര്‍ വരെ വലുപ്പത്തിലുള്ള ആലിപ്പഴങ്ങളാണ് വീണതെന്ന് മീറ്റിയോറോളജി ബ്യൂറോ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സൗത്ത് ഈസ്റ്റ് ക്യൂന്‍സ്‌ലാന്‍ഡില്‍ വീണ 14 സെന്റിമീറ്ററായിരുന്നു ഇതിന് മുന്‍പുള്ള റെക്കോര്‍ഡ്.

അന്തരീക്ഷം സ്ഥിരതയില്ലാതെ തുടര്‍ന്നതിലാല്‍ ആലിപ്പഴങ്ങള്‍ വലുതാവുകയും, ഗുരുത്വാകര്‍ഷണത്തില്‍ താഴേക്ക് വീഴുകയുമാണ് ചെയ്തതെന്ന് ബിഒഎം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31ന് സൗത്ത് ഈസ്റ്റ് ക്യൂന്‍സ്‌ലാന്‍ഡില്‍ നേരിട്ട കനത്ത കൊടുങ്കാറ്റിനിടെയാണ് ഇതിന് മുന്‍പുള്ള റെക്കോര്‍ഡ് ആലിപ്പഴ വര്‍ഷം ഉണ്ടായത്.

നോര്‍ത്തേണ്‍ എന്‍എസ്ഡബ്യുവിലും ശക്തമായ കൊടുങ്കാറ്റ് തേടിയെത്തി. കോഫ്‌സ് ഹാര്‍ബറിലും, ചുറ്റുമുള്ള പട്ടണങ്ങളിലും കാറ്റും, ആലിപ്പഴവര്‍ഷവും നാശം വിതച്ചു. വെള്ളത്തിന്റെ ശക്തിയില്‍ ടൂര്‍മിനയിലെ ലോവസ് സ്‌റ്റോറിന്റെ മേല്‍ക്കൂര തകര്‍ന്നു.

ക്രിക്കറ്റ് പന്തിന്റെ വലുപ്പത്തിലാണ് പല സ്ഥലത്തും ആലിപ്പഴം വീണത്. അതേസമയം ക്യൂന്‍സ്‌ലാന്‍ഡിലെ തീരപ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും, ശക്തമായ കാറ്റോട് കൂടിയ കൊടുങ്കാറ്റിനുമാണ് കാലാവസ്ഥാ നിരീക്ഷകര്‍ സാധ്യത കല്‍പ്പിക്കുന്നത്.
Other News in this category4malayalees Recommends