ലോക റെക്കോര്‍ഡ് ലോക്ക്ഡൗണ്‍ അവസാനിച്ചതിന്റെ ആഘോഷത്തില്‍ മെല്‍ബണ്‍; മദ്യപിക്കാനും, സൗന്ദര്യ ചികിത്സകള്‍ക്കും ജനം ഓടിയെത്തി; വാക്‌സിനേഷന്‍ 80 ശതമാനത്തില്‍ തൊട്ടാല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് പ്രീമിയര്‍

ലോക റെക്കോര്‍ഡ് ലോക്ക്ഡൗണ്‍ അവസാനിച്ചതിന്റെ ആഘോഷത്തില്‍ മെല്‍ബണ്‍; മദ്യപിക്കാനും, സൗന്ദര്യ ചികിത്സകള്‍ക്കും ജനം ഓടിയെത്തി; വാക്‌സിനേഷന്‍ 80 ശതമാനത്തില്‍ തൊട്ടാല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് പ്രീമിയര്‍

262 ദിവസത്തെ ലോക്ക്ഡൗണ്‍ അവസാനിച്ചതോടെ സ്വാതന്ത്ര്യത്തിന്റെ ആദ്യ ശ്വാസം നുകരാന്‍ തെരുവിലിറങ്ങി മെല്‍ബണിലെ ജനങ്ങള്‍. വെള്ളിയാഴ്ച ദിവസം ലോക റെക്കോര്‍ഡ് സൃഷ്ടിച്ച ലോക്ക്ഡൗണ്‍ അവസാനിച്ചതിന്റെ ആഘോഷത്തിലായിരുന്നു ജനങ്ങള്‍. നഗരത്തിലെ പബ്ബുകളും, റെസ്റ്റൊറന്റുകളിലും, ബ്യൂട്ടി സലൂണുകളിലും ജനം ഇടിച്ചുകയറി.


വ്യാഴാഴ്ച രാത്രി 11.59 മുതലാണ് വിക്ടോറിയയിലെ ലോക്ക്ഡൗണ്‍ ഔദ്യോഗികമായി നീക്കിയത്. സ്‌റ്റേറ്റിലെ വാക്‌സിനേഷന്‍ നിരക്ക് 70 ശതമാനത്തില്‍ എത്തിച്ചേര്‍ന്നതോടെയാണിത്. വാക്‌സിനേഷന്‍ നിരക്ക് വര്‍ദ്ധിച്ചതോടെ വീടുകളില്‍ പ്രവേശിക്കാന്‍ കഴിയുന്ന അതിഥികളുടെ എണ്ണത്തിലും വര്‍ദ്ധനവ് സാധ്യമാകും. കൂടുതല്‍ തീരുമാനങ്ങള്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് ഗവണ്‍മെന്റ് ശനിയാഴ്ച പ്രഖ്യാപിക്കും.

80 ശതമാനം വാക്‌സിനേഷന്‍ എത്തിച്ചേരുമ്പോള്‍ നല്‍കേണ്ട ഇളവുകള്‍ സംബന്ധിച്ചും മന്ത്രിമാര്‍ തീരുമാനം കൈക്കൊള്ളും. നിലവില്‍ 10 അതിഥികള്‍ക്കാണ് വീടുകളില്‍ പ്രവേശനം. റെസ്റ്റൊറന്റ്, പബ്ബ്, വിവാഹങ്ങള്‍ എന്നിവിടങ്ങളില്‍ 150 പേര്‍ക്ക് പ്രവേശനം അനുവദിച്ചതും വര്‍ദ്ധിക്കാന്‍ ഇടയുണ്ട്.

സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ ജനങ്ങള്‍ക്കാണ് ആഗസ്റ്റിന് ശേഷം ആദ്യമായി സ്വാതന്ത്ര്യം ലഭിച്ചത്. പ്രീമിയര്‍ ഡാന്‍ ആന്‍ഡ്രൂസും സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനായി ഭാര്യക്കൊപ്പം പുറത്തിറങ്ങി.

നവംബര്‍ 1 മുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന്‍ നിബന്ധനകള്‍ വിക്ടോറിയ റദ്ദാക്കും.
Other News in this category



4malayalees Recommends