കോവിഡ് വാക്‌സിന്‍ സ്വീകരിക്കാതെ രോഗം പിടിപെട്ടാല്‍ ചികിത്സയ്ക്ക് പണം വാങ്ങണം; സിംഗപ്പൂര്‍ സ്വീകരിച്ച വിവാദ മോഡല്‍ പിന്തുടര്‍ന്ന് 'വിഡ്ഢികളായ' രോഗികളെ ബില്ലടപ്പിക്കണം; ആവശ്യവുമായി മുന്‍ എന്‍എസ്ഡബ്യു പ്രീമിയര്‍

കോവിഡ് വാക്‌സിന്‍ സ്വീകരിക്കാതെ രോഗം പിടിപെട്ടാല്‍ ചികിത്സയ്ക്ക് പണം വാങ്ങണം; സിംഗപ്പൂര്‍ സ്വീകരിച്ച വിവാദ മോഡല്‍ പിന്തുടര്‍ന്ന് 'വിഡ്ഢികളായ' രോഗികളെ ബില്ലടപ്പിക്കണം; ആവശ്യവുമായി മുന്‍ എന്‍എസ്ഡബ്യു പ്രീമിയര്‍

കൊറോണാവൈറസ് ലോകത്ത് സൃഷ്ടിക്കുന്ന ദുരന്തം കാണാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടായി. എന്നിട്ടും ചില ആളുകള്‍ക്ക് ഇതിന്റെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കോവിഡ്-19 വാക്‌സിന്‍ സ്വീകരിക്കാത്ത ഇത്തരക്കാരെ പാഠം പഠിപ്പിക്കാന്‍ രോഗം പിടിപെട്ടാല്‍ സ്വന്തം ചികിത്സയ്ക്ക് പണം ഈടാക്കണമെന്നാണ് മുന്‍ എന്‍എസ്ഡബ്യു പ്രീമിയര്‍ ബോബ് കാര്‍ ആവശ്യപ്പെടുന്നത്.


1995 മുതല്‍ 2005 വരെ ലേബര്‍ സര്‍ക്കാരിനെ നയിച്ച ബോബ് കാര്‍ സിംഗപ്പൂര്‍ മോഡല്‍ പിന്തുടരാനാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. സിംഗപ്പൂരില്‍ വാക്‌സിനെടുക്കാത്ത ആളുകളുടെ കൊറോണാവൈറസ് മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കുന്നത് അടുത്ത മാസം നിര്‍ത്തലാക്കിയിട്ടുണ്ട്.

'സിംഗപ്പൂരിന്റെ പാത പിന്തുടരണം. വാക്‌സിനെടുക്കാത്ത ആളുകള്‍ക്ക് കോവിഡ് പിടിപെട്ടാല്‍ മെഡിക്കല്‍, ഹോസ്പിറ്റല്‍ ചെലവുകള്‍ നല്‍കുന്നത് നിര്‍ത്തുന്ന നിയമം നടപ്പാക്കണം. മുന്നറിയിപ്പുകള്‍ അവഗണിച്ചതിനാല്‍ നിങ്ങള്‍ രോഗവും പിടിപെട്ടു. മനഃപ്പൂര്‍വ്വമുള്ള വിഡ്ഢിത്തത്തിന് മറ്റുള്ളവരല്ല, സ്വയം ചെലവ് വഹിക്കണം', കാര്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍ സ്വന്തം നിലയില്‍ തീരുമാനം എടുത്തത്തിന്റെ പേരില്‍ മെഡികെയര്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യത്തിനെതിരെ നിരനധി പേര്‍ രംഗത്തെത്തി. പുകവലിച്ച ക്യാന്‍സര്‍ രോഗികള്‍ക്കും, മധുരം കഴിച്ച പ്രമേഹ രോഗികള്‍ക്കും ഫണ്ട് നല്‍കില്ലെന്ന് പറയുന്നത് പോലെയാണ് മുന്‍ പ്രീമിയറിന്റെ വാക്കുകളെന്നാണ് കുറ്റപ്പെടുത്തല്‍.
Other News in this category



4malayalees Recommends