റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണാവൈറസ് കേസുകളില്‍ പകുതിയും കുട്ടികളിലും, കൗമാരക്കാരിലും; വാക്‌സിന്‍ ലഭിക്കാത്തത് മാത്രമല്ല കാരണമെന്ന് കണ്ടെത്തല്‍; 20-കളില്‍ പ്രായമുള്ളവരില്‍ കേസ് കൂടിയതോടെ സ്‌കൂളുകള്‍ അടയ്ക്കുന്നു

റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണാവൈറസ് കേസുകളില്‍ പകുതിയും കുട്ടികളിലും, കൗമാരക്കാരിലും; വാക്‌സിന്‍ ലഭിക്കാത്തത് മാത്രമല്ല കാരണമെന്ന് കണ്ടെത്തല്‍; 20-കളില്‍ പ്രായമുള്ളവരില്‍ കേസ് കൂടിയതോടെ സ്‌കൂളുകള്‍ അടയ്ക്കുന്നു

വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് മടങ്ങിയെത്തിയതോടെ 20-കളില്‍ താഴെ പ്രായമുള്ളവരില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ന്യൂ സൗത്ത് വെയില്‍സില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പകുതി കേസുകളും കുട്ടികളിലും, കൗമാരക്കാരിലുമാണ്. ക്ലാസുകളില്‍ രോഗം പകര്‍ന്നതോടെ പല സ്‌കൂളുകളും താല്‍ക്കാലികമായി അടയ്‌ക്കേണ്ടിയും വന്നു.


വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും വാക്‌സിനേഷന്‍ എടുക്കാത്തതിനാല്‍ ഇവരെ വീടുകളിലേക്ക് ഐസൊലേഷനില്‍ കഴിയാന്‍ അയയ്‌ക്കേണ്ടിയും വരുന്നുണ്ട്. ഒക്ടോബര്‍ 25ന് വിദ്യാര്‍ത്ഥികള്‍ ക്ലാസ,ുകളില്‍ മടങ്ങിയെത്തി 16 ദിവസം പിന്നിടുമ്പോള്‍ എന്‍എസ്ഡബ്യുവിലെ 200-ഓളം സ്‌കൂളുകളാണ് അടച്ചത്.

സ്‌റ്റേറ്റിലെ കോവിഡ് വാക്‌സിനേഷന്‍ 70, 80 ശതമാനം നിരക്കുകള്‍ കീഴടക്കിയപ്പോള്‍ കോവിഡ് വിലക്കുകളില്‍ ഇളവ് നല്‍കിയിരുന്നു. നിലവില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടില്ല. ക്ലാസ്മുറികളില്‍ കുട്ടികള്‍ വളരെ അടുത്തിരിക്കുന്നതാണ് കേസുകള്‍ ഉയരാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

വാക്‌സിനെടുക്കാത്ത ആളുകള്‍ വലിയ തോതില്‍ കൂടിച്ചേരുന്ന ചുരുക്കം ചില ഇടങ്ങളില്‍ ഒന്ന് സ്‌കൂളുകളാണ്. സാമൂഹിക അകലം പാലിക്കുന്നത് ഇവിടെ ബുദ്ധിമുട്ടുമാണ്. ബുധനാഴ്ച എന്‍എസ്ഡബ്യുവില്‍ 216 പുതിയ കൊറോണാവൈറസ് കേസുകളാണ് രേഖപ്പെടുത്തിയത്. മുതിര്‍ന്നവരില്‍ കേസ് കുറയുമ്പോള്‍ 20-കളില്‍ താഴെ പ്രായമുള്ളവരിലാണ് 47.6 ശതമാനം കേസുകളും.

വിക്ടോറിയയില്‍ 1003 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ഇതില്‍ 37 ശതമാനവും 19 വയസ്സില്‍ താഴെയുള്ളവരിലാണ്. കുട്ടികളില്‍ രോഗം ഗുരുതരമാകുന്നത് വളരെ അപൂര്‍വ്വം കേസുകളില്‍ മാത്രമാണ്.
Other News in this category



4malayalees Recommends