ക്ലിയോ സ്മിത്തിനെ 18 ദിവസത്തോളം ഒളിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെ മറ്റാരെങ്കിലും സഹായിച്ചിരിക്കാമെന്ന സംശയത്തില്‍ പൊലീസ് ; കേസില്‍ കൂടുതല്‍ അന്വേഷണം

ക്ലിയോ സ്മിത്തിനെ 18 ദിവസത്തോളം ഒളിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെ മറ്റാരെങ്കിലും സഹായിച്ചിരിക്കാമെന്ന സംശയത്തില്‍ പൊലീസ് ; കേസില്‍ കൂടുതല്‍ അന്വേഷണം
നാലു വയസ്സുകാരി ക്ലിയോ സ്മിത്താനായി വീട്ടുകാരും പൊലീസും തെരച്ചില്‍ നടത്തിയത് 18 ദിവസമാണ്. ഒക്ടോബര്‍ 16നാണ് ഫാമിലി ക്യാമ്പിങ്ങ് ട്രിപ്പിനിടെ രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന കുഞ്ഞിനെ കാണാതായത്. പിന്നീട് കുട്ടിയെ വീട്ടില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ 36 ാരനായ ടെറെന്‍സ് ഡാരെല്‍ കെല്ലി അറസ്റ്റിലാകുകയും ചെയ്തു.

പ്രതിയ്‌ക്കെതിരെ വിചാരണ നടപടികള്‍ ആരംഭിച്ചിരിക്കേ പൊലീസ് ഇപ്പോഴും സംശയത്തിലാണ്. കുട്ടിയെ പരിപാലിക്കാനും മറ്റുമായി പ്രതി മറ്റാരുടേയെങ്കിലും സഹായം തേടിയിരുന്നോ എന്നതാണ് സംശയം. പല്ലു തേപ്പിക്കാനും ഭക്ഷണം നല്‍കാനും വസ്ത്രങ്ങള്‍ മാറ്റാനുമായി ഏതെങ്കിലും സ്ത്രീയുടെ സഹായം ഇയാള്‍ തേടിയിട്ടുണ്ടോ എന്ന സംശയം പൊലീസിനുണ്ട്. ഇത്തരത്തിലുള്ള അന്വേഷണമാണ് ഇപ്പോള്‍ നടന്നുവരുന്നത്.

Cleo Smith found: WA Police say 4-year-old found alive in Carnarvon house |  7NEWS

കേസില്‍ എന്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിയാമെങ്കില്‍ പൊലീസിനോട് പങ്കുവയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാരണം കുഞ്ഞിനെ ഒളിപ്പിച്ച വിഷയത്തില്‍ കൂടുതല്‍ കൃത്യത പൊലീസിന് വരുത്തേണ്ടതുണ്ട്.

വീട്ടില്‍ തിരിച്ചെത്തിയ ക്ലിയോ സ്മിത് സാധാരണ ജീവിതത്തിലേക്ക് എത്തി തുടങ്ങി. കുറേ ദിവസങ്ങള്‍ മകളെ കാണാതായ വേദനയില്‍ കഴിഞ്ഞ മാതാപിതാക്കളും കുഞ്ഞിനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ്. കേസില്‍ പ്രതിയ്ക്ക് പുറത്തുനിന്ന് ആരെങ്കിലും സഹായമുണ്ടായിട്ടുണ്ടോ എന്നത് ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.

അതിനിടെ ക്ലിയോയെ കാണാതായതിന് ശേഷം കാര്‍ നിറയെ പാവകളുമായി കെല്ലിയെ കണ്ടതായി അയല്‍വാസി പറഞ്ഞു. കെല്ലിയെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ക്ലിയോയെ പൊലീസ് കണ്ടെത്തിയത്. കെല്ലി തന്റെ കാറില്‍ പത്തിലധികം പാവകളുമായി പോകുന്നത് അയല്‍ക്കാരന്‍ കണ്ടതായി പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Other News in this category



4malayalees Recommends