ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ തമിഴ് വംശജര്‍ക്ക് നഷ്ടമായത് ആയിരണക്കിന് ഓസ്‌ട്രേലിയന്‍ ഡോളര്‍ ; കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണെന്നും തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പണം നഷ്ടമായവര്‍

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ തമിഴ് വംശജര്‍ക്ക് നഷ്ടമായത് ആയിരണക്കിന് ഓസ്‌ട്രേലിയന്‍ ഡോളര്‍ ; കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണെന്നും തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പണം നഷ്ടമായവര്‍
തമിഴ്‌നാടു സ്വദേശികള്‍ക്ക് ഓസ്‌ട്രേലിയയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടമായി. സിഡ്‌നിയിലാണ് തമിഴ് സ്വദേശികളായ മൂന്നു പേര്‍ക്ക് പണം പോയത്. മൂന്നു പേര്‍ക്കും കൂടി 20000 ഡോളറാണ് നഷ്ടമായത്. കൂടുതലും ശ്രീലങ്ക, മ്യാന്‍മാര്‍ കുടിയേറ്റക്കാരിലും പണം നഷ്ടമാകുന്നുണ്ടെന്ന് ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മിഷന്‍ വ്യക്തമാക്കുന്നു.

കുമാറും രണ്ടു സുഹൃത്തുക്കളും ഫേസ്ബുക്കിലൂടെയാണ് ഇതില്‍ അകപ്പെട്ടത്. തമിഴ് ഭാഷയില്‍ സംസാരിച്ചാണ് ഇവരെ വലയിലാക്കിയത്. അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും കുമാര്‍ പറയുന്നു.

വളരെ കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ്. അതിനാല്‍ തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഇരകളായവര്‍ പറയുന്നു.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഏറുകയാണ്. 87 ശതമാനം കൂടിയെന്നാണ് കണക്കു പറയുന്നത്. 242000 കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും കണക്കുകള്‍ പറയുന്നു.

പ്രത്യേക കമ്യൂണിറ്റികളെ തിരഞ്ഞുപിടിച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. കരുതല്‍ വേണമെന്ന് പൊലീസ് പറയുന്നു.

Other News in this category



4malayalees Recommends