ക്ലിയോ സ്മിത്തിനെ തട്ടിക്കൊണ്ടുപോയ കിഡ്‌നാപ്പര്‍ ജോബ് സെന്റര്‍ സ്റ്റാഫില്‍ നിന്നും 'കാണാതായ കുട്ടിയെ' കുറിച്ച് വിവരങ്ങള്‍ തേടി; കുഞ്ഞിനെ കണ്ടെത്തുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ കെല്ലിയുടെ അന്വേഷണം ദുരൂഹം?

ക്ലിയോ സ്മിത്തിനെ തട്ടിക്കൊണ്ടുപോയ കിഡ്‌നാപ്പര്‍ ജോബ് സെന്റര്‍ സ്റ്റാഫില്‍ നിന്നും 'കാണാതായ കുട്ടിയെ' കുറിച്ച് വിവരങ്ങള്‍ തേടി; കുഞ്ഞിനെ കണ്ടെത്തുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ കെല്ലിയുടെ അന്വേഷണം ദുരൂഹം?

ക്ലിയോ സ്മിത്തെന്ന നാല് വയസ്സുകാരി തട്ടിക്കൊണ്ടുപോയ സംഭവം ഓസ്‌ട്രേലിയന്‍ പോലീസിനെ കുറച്ചൊന്നുമല്ല വെള്ളം കുടിപ്പിച്ചത്. 18 ദിവസത്തിന് ശേഷമാണ് മൂക്കിന് താഴെയുള്ള വീട്ടില്‍ പൂട്ടിയിട്ട നിലയില്‍ കുഞ്ഞിനെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്. അതേസമയം കുട്ടിയെ കണ്ടെത്തുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ഈ വാര്‍ത്തകളെ കുറിച്ച് കിഡ്‌നാപ്പര്‍ പ്രദേശവാസികളോട് വിവരം തേടുകയും, എന്താണ് ഇതേക്കുറിച്ചുള്ള ചിന്തകളെന്ന് ചോദിച്ചറിയുകയും ചെയ്‌തെന്നാണ് പുതിയ വിവരം.


കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടിയെ ഒറ്റയ്ക്ക് ഒരു മുറിയില്‍ കളിപ്പാട്ടങ്ങളുമായി കളിച്ച് കൊണ്ടിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. 36-കാരനായ ടെറെന്‍സ് കെല്ലിയാണ് കുഞ്ഞിനെ വീട്ടില്‍ പൂട്ടിയിട്ടതെന്നാണ് ആരോപണം. കെല്ലിയെ ഇയാളുടെ കാറില്‍ സഞ്ചരിക്കവെ പോലീസ് പിടികൂടിയതിന് പിന്നാലെയായിരുന്നു അത്ഭുതകരമായ കണ്ടെത്തല്‍.

75 കിലോമീറ്റര്‍ അകലെയുള്ള ക്യാംപ് സൈറ്റില്‍ നിന്നും കാണാതായ കുഞ്ഞിനെ സ്വന്തം വീട്ടില്‍ നിന്നും ഏതാനും കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ നിന്നാണ് രക്ഷപ്പെടുത്തിയത്. കര്‍ണാര്‍വനിലെ പ്രദേശവാസിയാണ് ജോബ് സെന്ററില്‍ വെച്ച് കെല്ലി കുഞ്ഞിനെ കാണാതായ സംഭവത്തിന്റെ വിവരങ്ങള്‍ തേടിയതായി വെളിപ്പെടുത്തിയത്.

കര്‍ണാര്‍വനിലെ റിയല്‍ ഫ്യൂച്ചേഴ്‌സ് ബ്രാഞ്ചില്‍ ആഴ്ചയില്‍ നാല് തവണ എത്തിയിരുന്ന കെല്ലി ഇവിടുത്തെ ജീവനക്കാരോട് കുഞ്ഞിന്റെ തിരോധാനത്തെക്കുറിച്ച് പതിവായി തിരക്കിയിരുന്നു. തദ്ദേശീയരായ ജനവിഭാഗങ്ങള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന വിഭാഗമാണ് റിയല്‍ ഫ്യൂച്ചേഴ്‌സ് ഓഫീസ്.

പാവകളോട് കമ്പമുണ്ടായിരുന്ന കെല്ലി വീട്ടിലെ മുറികളില്‍ നിറയെ ഇവ വാങ്ങിനിറച്ചിരുന്നു. കുട്ടിയെ ഇവിടെ നിന്നും കണ്ടെത്തിയതോടെ വീട്ടിലെ മുക്കും മൂലയും അരിച്ച് പെറുക്കുകയാണ് പോലീസ്. എന്നാല്‍ പോലീസ് പിന്‍വാങ്ങുന്നതോടെ സര്‍ക്കാര്‍ വസതിക്ക് നേരെ അക്രമം നടക്കുമെന്ന ഭീതിയിലാണ് അയല്‍ക്കാര്‍.
Other News in this category



4malayalees Recommends