ബെംഗളൂരുവില്‍ പുതിയ കോണ്‍സുലേറ്റ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ; ഇന്ത്യയുമായി സാങ്കേതിക പങ്കാളിത്തം വിപുലമാക്കാന്‍ എക്‌സലന്‍സ് സെന്ററും; നരേന്ദ്ര മോദിയുമായി ഒപ്പുവെച്ച കരാറില്‍ മൂന്നോട്ട് നീങ്ങി സ്‌കോട്ട് മോറിസണ്‍

ബെംഗളൂരുവില്‍ പുതിയ കോണ്‍സുലേറ്റ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ; ഇന്ത്യയുമായി സാങ്കേതിക പങ്കാളിത്തം വിപുലമാക്കാന്‍ എക്‌സലന്‍സ് സെന്ററും; നരേന്ദ്ര മോദിയുമായി ഒപ്പുവെച്ച കരാറില്‍ മൂന്നോട്ട് നീങ്ങി സ്‌കോട്ട് മോറിസണ്‍

ബെംഗളൂരുവില്‍ പുതിയ കോണ്‍സുലേറ്റും, ഇന്ത്യയിലെ ക്രിട്ടിക്കല്‍ & എമേര്‍ജിംഗ് ടെക്‌നോളജി പോളിസിയ്ക്കായി എക്‌സലന്‍സ് സെന്ററും പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാനുള്ള ലക്ഷ്യത്തോടെയാണ് ഈ നീക്കങ്ങള്‍.


ബെംഗളൂരു ടെക് സമ്മിറ്റില്‍ വിര്‍ച്വലായി സംസാരിക്കവെയാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒപ്പുവെച്ച സമഗ്രവും, തന്ത്രപരവുമായ കരാറില്‍ പ്രഥമ പരിഗണന സാങ്കേതികവിദ്യക്കാണെന്ന് മോറിസണ്‍ ചൂണ്ടിക്കാണിച്ചു.

ഇന്ത്യയിലെ മികവുറ്റ ഉപജ്ഞാതാക്കളും, ടെക്‌നോളജിസ്റ്റുകളും, സംരംഭകരുമായുള്ള ബന്ധം ആഴത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ കോണ്‍സുലേറ്റ് വരുന്നതെന്ന് വിദേശകാര്യ മന്ത്രി മാറിസ് പെയിന്‍ പറഞ്ഞു. ലോകത്തിലെ സുപ്രധാന വ്യാപാര കേന്ദ്രത്തില്‍ ഓസ്‌ട്രേലിയന്‍ ബിസിനസ്സുകള്‍ക്ക് പിന്തുണ നല്‍കാനും ഇന്ത്യയിലെ പുതിയ കോണ്‍സുലേറ്റ് സഹായിക്കും.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഇന്ത്യയും, ഓസ്‌ട്രേലിയയും സഹകരണവും, പങ്കാളിത്തവും വര്‍ദ്ധിപ്പിച്ച് വരികയാണ്. ക്വാഡിലെ മറ്റ് അംഗങ്ങളായ ജപ്പാനും, യുഎസും ഒപ്പം ചേര്‍ന്നുള്ള പങ്കാളിത്തവും ഇതോടൊപ്പം വര്‍ദ്ധിക്കുന്നുണ്ട്. ചൈനീസ് സാങ്കേതികതയില്‍ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ലക്ഷ്യമിടുന്നതാണ് പ്രധാന പരിഗണന.

ഇതോടൊപ്പം ആശ്രയിക്കാവുന്ന സപ്ലൈ ശൃംഖലകളും രൂപീകരിക്കാനാണ് ക്വാഡ് പദ്ധതി. എഐ, 5ജി പോലുള്ള സുപ്രധാനവും, സുരക്ഷാ പ്രാധാന്യവുമുള്ള ടെക്‌നോളജികള്‍ക്കായി നിലവാരം ഉറപ്പിക്കാനും, പങ്കാളിത്തത്തോടെ വികസിപ്പിക്കാനും ക്വാഡ് സ്ഥാപിച്ച ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.
Other News in this category



4malayalees Recommends