വാക്‌സിനേഷന്‍ ലക്ഷ്യങ്ങളില്‍ മുന്നേറി വിക്ടോറിയ; മാസ്‌ക് ഉള്‍പ്പെടെയുള്ള വിലക്കുകള്‍ നേരത്തെ നീക്കും; ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധന വേണമെന്ന് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ വിഭാഗം; മാസ്‌ക് പഴങ്കഥയാകും!

വാക്‌സിനേഷന്‍ ലക്ഷ്യങ്ങളില്‍ മുന്നേറി വിക്ടോറിയ; മാസ്‌ക് ഉള്‍പ്പെടെയുള്ള വിലക്കുകള്‍ നേരത്തെ നീക്കും; ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധന വേണമെന്ന് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ വിഭാഗം; മാസ്‌ക് പഴങ്കഥയാകും!

വിക്ടോറിയയില്‍ മാസ്‌കിന്റെ ഉപയോഗം കുറയ്ക്കുന്നതിന് പുറമെ പൊതുജനങ്ങള്‍ ഒരുമിക്കുന്ന ഇടങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ഒത്തുകൂടാന്‍ അനുമതി നല്‍കുന്ന ഇളവുകള്‍ നേരത്തെ എത്തുമെന്ന് സൂചന. വീക്കെന്‍ഡില്‍ തന്നെ ഈ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.


ഈ ഘട്ടത്തിലും ആശുപത്രിയിലെത്തുന്ന സന്ദര്‍ശകര്‍ വാക്‌സിനെടുത്തിരിക്കണമെന്ന നിബന്ധന വേണമെന്നാണ് ഹോസ്പിറ്റലുകളും, നഴ്‌സുമാരും, ഡോക്ടര്‍മാരും ആവശ്യപ്പെടുന്നത്. ഇതുവഴി രോഗികളെയും, ജീവനക്കാരെയും സംരക്ഷിക്കാമെന്ന് ഇവര്‍ വിക്ടോറിയന്‍ ഗവണ്‍മെന്റിനെ അറിയിച്ചിട്ടുണ്ട്.

വിലക്കുകളില്‍ ഇളവ് നല്‍കുമ്പോള്‍ പോസിറ്റീവ് കേസുകളുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ സെല്‍ഫ് ഐസൊലേഷന്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച രാവിലെ ഈ വിവരങ്ങള്‍ അറിയിച്ചേക്കും.

ആഴ്ചയുടെ അവസാനത്തോടെ വിക്ടോറിയയില്‍ 12 വയസ്സിന് മുകളിലുള്ള ആളുകളില്‍ ഏകദേശം 90 ശതമാനം പേരും ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ നേടുമെന്നാണ് കരുതുന്നത്. നവംബര്‍ 24ന് എത്തിച്ചേരുമെന്ന് കരുതിയ നാഴികക്കല്ലാണ് ഒരാഴ്ച മുന്‍പ് പൂര്‍ത്തിയാക്കുന്നത്.

ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം വിക്ടോറിയയില്‍ 93.2 ശതമാനം പേരും ഒരു ഡോസ് വാക്‌സിനെടുത്തവരാണ്. 87.8 ശതമാനം പേര്‍ രണ്ട് ഡോസും എടുത്തിട്ടുണ്ട്. ഇതോടെയാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയത്. ഓഫീസുകളില്‍ ഉള്‍പ്പെടെ മാസ്‌ക് ഒഴിവാക്കുകയും കൂടുതല്‍ ആളുകളെ തിരികെ ഓഫീസുകളില്‍ എത്തിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
Other News in this category



4malayalees Recommends