അഞ്ചു കോടിയോളം ചുവപ്പന്‍ ഞണ്ടുകള്‍ കടലിലേക്ക് യാത്ര തിരിച്ചതോടെ റോഡുകള്‍ അടച്ചു ; ക്രിസ്മസ് ദ്വീപില്‍ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ തുടങ്ങി ; യാത്ര ചെയ്യാനാകാതെ ജനം കുടുങ്ങി

അഞ്ചു കോടിയോളം ചുവപ്പന്‍ ഞണ്ടുകള്‍ കടലിലേക്ക് യാത്ര തിരിച്ചതോടെ റോഡുകള്‍ അടച്ചു ; ക്രിസ്മസ് ദ്വീപില്‍ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ തുടങ്ങി ; യാത്ര ചെയ്യാനാകാതെ ജനം കുടുങ്ങി
റെഡ് ക്രാബ് കടലിലേക്ക് യാത്ര തുടങ്ങിയതോടെ ഓസ്‌ട്രേലിയയില്‍ അപൂര്‍വ കാഴ്ചയാണ്. കടല്‍തീരത്തേക്ക് ഇവയുടെ യാത്ര ശ്രദ്ധേയമാകുകയാണ്. റോഡുകള്‍ പലതും യാത്ര കാരണം അടച്ചിരിക്കുകയാണ്.

ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലെ മഴയ്ക്ക് ശേഷം അമ്പതു ദശലക്ഷത്തോളം ഞണ്ടുകളാണ് കടലിലേക്ക് യാത്ര തിരിക്കുന്നത്.

ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളുമൊക്കെ കടന്ന് അവര്‍ കടല്‍തീരത്തേക്ക് നീങ്ങും. ചിലപ്പോഴൊക്കെ മുതിര്‍ന്ന ഞണ്ടുകള്‍ ചെറിയ ഞണ്ടുകളെ ഭക്ഷിക്കാറുമുണ്ട്.

red crab

പതിനായിരക്കണക്കിന് ഞണ്ടുകള്‍ റോഡിലൂടേയും പ്രത്യേകം നിര്‍മ്മിച്ച പാലത്തിലൂടേയും പോകുന്നതു ഇവിടത്തെ കൗതുക കാഴ്ചയാണ്.

വടക്ക് കിഴക്കന്‍ മേഖലയിലെ ഡ്രംസെറ്റ് ജനവാസ കേന്ദ്രത്തിലെ താമസക്കാര്‍ ഞായറാഴ്ച വീടുകളില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു. യാത്രാ സൗകര്യത്തിനായി ചിലയിടത്ത് റോഡുകളില്‍ ഞണ്ടുകളെ നീക്കം ചെയ്യേണ്ടിവന്നു.

ക്രിസ്മസ് ദ്വീപിലെ സന്ദര്‍ശകരോട് വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നവംബര്‍ അവസാനത്തോടെ ഇവ കടലിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Other News in this category



4malayalees Recommends