ഒരു കോവിഡ് കേസ് പോലുമില്ലാതെ നോര്‍ത്തേണ്‍ ടെറിട്ടറി; അടുത്ത രണ്ട് ദിവസം സുപ്രധാനമെന്ന് ചീഫ് മിനിസ്റ്റര്‍; കളി ഡെല്‍റ്റയോടാണ്, എല്ലാം അവസാനിച്ചെന്ന ധാരണ വേണ്ട!

ഒരു കോവിഡ് കേസ് പോലുമില്ലാതെ നോര്‍ത്തേണ്‍ ടെറിട്ടറി; അടുത്ത രണ്ട് ദിവസം സുപ്രധാനമെന്ന് ചീഫ് മിനിസ്റ്റര്‍; കളി ഡെല്‍റ്റയോടാണ്, എല്ലാം അവസാനിച്ചെന്ന ധാരണ വേണ്ട!

ഒരു പുതിയ കോവിഡ് കേസ് പോലും രേഖപ്പെടുത്താതെ നോര്‍ത്തേണ്‍ ടെറിട്ടറി. എന്നാല്‍ ഈ ഘട്ടത്തിലും അടുത്ത രണ്ട് ദിവസം സുപ്രധാനമാണെന്ന മുന്നറിയിപ്പാണ് ചീഫ് മിനിസ്റ്റര്‍ മൈക്കിള്‍ ഗണ്ണര്‍ നല്‍കുന്നത്.


കാതറീനും, റോബിന്‍സണ്‍ റിവറിനും ഇടയിലുള്ള ക്ലസ്റ്റര്‍ കേസുകളുടെ എണ്ണം 19ല്‍ തന്നെ തുടരുകയാണെന്ന് ഗണ്ണര്‍ പ്രഖ്യാപിച്ചു. 'ഇത് നല്ല വാര്‍ത്തയാണ്. എന്നാല്‍ മുന്നോട്ട് പോകാനുള്ള ദിവസം ആയിട്ടില്ല. വൈറസിനെ പിടിച്ചുകെട്ടിയെന്ന ധാരണ വേണ്ട. ഇത് ഡെല്‍റ്റയാണ്. നിരവധി പേര്‍ ഇപ്പോഴും അപകടം നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ വരുന്ന രണ്ട് ദിവസം സുപ്രധാനമാണ്', ഗണ്ണര്‍ വ്യക്തമാക്കി.

19 കേസുകളില്‍ ഒന്‍പത് പേര്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവരാണ്. രണ്ട് പേര്‍ ഒരു ഡോസും, അഞ്ച് പേര്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരും, മൂന്ന് പേര്‍ക്ക് യോഗ്യത ലഭിക്കാത്തവരുമാണ്. അതേസമയം റോബിന്‍സണ്‍ റിവറിലെ തദ്ദേശീയ വിഭാഗങ്ങളില്‍ നിരവധി പേരുടെ ടെസ്റ്റ് ഫലങ്ങള്‍ ലഭിക്കാനുള്ള കാത്തിരിപ്പിലാണ് അധികൃതര്‍.

അടുത്ത സമ്പര്‍ക്കത്തില്‍ വന്ന നിരവധി പേരുടെ ഫലങ്ങള്‍ ലഭിക്കാനുണ്ട്. നെഗറ്റീവ് ഫലം ലഭിച്ച് ഏതാനും ദിവസത്തിന് ശേഷം പോസിറ്റീവായി മാറുന്നവരുമുണ്ട്, ചീഫ് മിനിസ്റ്റര്‍ പറഞ്ഞു.

കാതറീനിലെ ബിപി സര്‍വ്വീസ് സ്റ്റേഷനാണ് മറ്റൊരു രോഗബാധിത പ്രദേശമായി പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. നവംബര്‍ 13ന് ഉച്ചയ്ക്ക് 2.40 മുതല്‍ 4 വരെ ഇവിടെ എത്തിവരോട് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Other News in this category



4malayalees Recommends