വനിതാ സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന ആരോപണം ; ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ച് ടിം പെയ്ന്‍ ; ആഷസ് പരമ്പരയ്ക്ക് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേയുള്ള രാജി ഓസ്‌ട്രേലിയന്‍ ടീം മാനേജ്‌മെന്റിന് തലവേദനയാകുന്നു

വനിതാ സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന ആരോപണത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ രാജിവച്ചിരിക്കുകയാണ് ടിം പെയ്ന്‍. 2017 ല്‍ ഗാബയില്‍ നടന്ന ആഷസ് ടെസ്റ്റിനിടെ ടിം പെയ്ന്‍ വനിതാ സഹപ്രവര്‍ത്തകയ്ക്ക് മോശം ചിത്രവും അശ്ലീല സന്ദേശവും അയച്ചെന്നാണ് പരാതി.

വാര്‍ത്താ സമ്മേളനത്തില്‍ പെയ്ന്‍ രാജിപ്രഖ്യാപനം നടത്തുകയായിരുന്നു. ആഷസ് പരമ്പരയ്ക്ക് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള താരത്തിന്റെ രാജി ഓസ്‌ട്രേലിയന്‍ ടീം മാനേജ്‌മെന്റിന് തലവേദനയാകുകയാണ്.

പെയ്‌നിനെതിരെ ഓസ്‌ട്രേലിയന്‍ മനുഷ്യാവകാശ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്. ഇതോടെയാണ് രാജി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

2018 മാര്‍ച്ചില്‍ ടീമിന്റെ 46ാം ക്യാപ്റ്റനായി ടിം പെയ്ന്‍ നിയമിതനായത്. ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ നാണക്കേടായ പന്തുചുരണ്ടല്‍ വിവാദത്തിന് ശേഷം ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിന് വിലക്കു വന്നതോടെയാണ് പെയ്ന്‍ ക്യാപ്റ്റനായി എത്തുന്നത്.

Other News in this category

4malayalees Recommends