സഹജീവനക്കാരിയോട് ലൈംഗിക ആവശ്യം ഉന്നയിച്ചത് പാരയായി; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് നാണക്കേടായി മാറിയ പെയിന്‍ ഇനി ടീമിലുണ്ടാകുമോ? അയച്ച സന്ദേശങ്ങള്‍ പുറത്തുവരുമെന്നായതോടെ രാജിവെച്ച് തലയൂരല്‍

സഹജീവനക്കാരിയോട് ലൈംഗിക ആവശ്യം ഉന്നയിച്ചത് പാരയായി; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് നാണക്കേടായി മാറിയ പെയിന്‍ ഇനി ടീമിലുണ്ടാകുമോ? അയച്ച സന്ദേശങ്ങള്‍ പുറത്തുവരുമെന്നായതോടെ രാജിവെച്ച് തലയൂരല്‍

2017ല്‍ ആഷസ് ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് സഹജീവനക്കാരിക്ക് അയച്ച ലൈംഗിക സന്ദേശങ്ങളുടെ പേരില്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ പദവി ടിം പെയിന് രാജിവെയ്‌ക്കേണ്ടിവന്നത് മറ്റൊരു ആഷസ് പരമ്പര ആരംഭിക്കാന്‍ ഇരിക്കവെ. 2017ല്‍ ഗാബ്ബയില്‍ ആദ്യ ആഷസ് ടെസ്റ്റ് തുടങ്ങുന്നതിന് തലേന്നും, രാവിലെയുമാണ് പെയിന്‍ സഹജീവനക്കാരിക്ക് സന്ദേശങ്ങള്‍ അയച്ചത്.


ഓസ്‌ട്രേലിയന്‍ താരം അയച്ച സന്ദേശങ്ങളില്‍ പലതും പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത അശ്ലീലമാണെന്നാണ് ഹെറാള്‍ഡ് സണ്‍ റിപ്പോര്‍ട്ട്. തന്നോട് ലൈംഗികമായി ഇടപെടാന്‍ കഴിയുമോയെന്ന തരത്തിലുള്ളതാണ് സന്ദേശങ്ങളില്‍ പലതും. സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളും പെയിന്‍ ജീവനക്കാരിക്ക് അയച്ചെന്ന് സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു.

2018 മാര്‍ച്ചിലാണ് ടിം പെയിന്റെ ലൈംഗികമായ സന്ദേശങ്ങളും, ചിത്രങ്ങളും സംബന്ധിച്ച് ഓസ്‌ട്രേലിയ ക്രിക്കറ്റിന് വിവരം ലഭിക്കുന്നത്. ക്രിക്കറ്റ് ടാസ്മാനിയയ്ക്കും ഇതുസംബന്ധിച്ച പരാതി ലഭിച്ചിരുന്നു. ഒരൊറ്റ തവണ മാത്രമാണ് ഇത്തം പെരുമാറ്റം ഉണ്ടായതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്നാണ് ക്രിക്കറ്റ് ടാസ്മാനിയ വക്താവ് ഉന്നയിക്കുന്ന ന്യായം.

പരസ്പര ധാരണയിലാണ് ഈ സംഭവങ്ങള്‍ ഉണ്ടായതെന്നതിനാലാണ് നടപടി എടുക്കാതിരുന്നതെന്നാണ് ബോര്‍ഡിന്റെ വാദം. 2018ല്‍ ഓസ്‌ട്രേലിയന്‍ ടീം ബോള്‍ ചുരണ്ടല്‍ വിവാദത്തില്‍ പെട്ട് നാണംകെട്ടതോടെയാണ് 36-കാരനായ പെയിന്‍ ക്യാപ്റ്റന്‍ പദവിയിലെത്തിയത്.

നാണക്കേട് മാറ്റാനെത്തിയ താരം നാണംകെട്ട് പുറത്താകുന്ന കാഴ്ചയാണ് ഇപ്പോഴത്തേത്. നാല് വര്‍ഷം മുന്‍പ് നടന്ന സന്ദേശ കൈമാറ്റം പുറത്തുവരുമെന്ന് മനസ്സിലാക്കിയതോടെയാണ് ക്യാപ്റ്റന്‍ പദവി ഒഴിയുന്നതെന്ന് കരഞ്ഞുകൊണ്ട് ടിം പെയിന്‍ വ്യക്തമാക്കി.

സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചും, മാപ്പ് പറഞ്ഞും ടീമില്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ് പെയിന്‍ നടത്തുന്നതെന്ന വിമര്‍ശനം ഉയരുന്നുണ്ട്. ക്യാപ്റ്റന്‍ സ്ഥാനം പോയെങ്കിലും ആഷസ് ടീമില്‍ തുടരാമെന്ന താരത്തിന്റെ മോഹത്തെ പല മുന്‍താരങ്ങളും ചോദ്യം ചെയ്യുന്നുണ്ട്.

ടീമിന് ആത്മവിശ്വാസം നല്‍കാനെത്തിയ പെയിന്‍ ഈ വിധത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമ്പോള്‍ ടീമില്‍ തുടരുന്നത് സഹതാരങ്ങള്‍ക്ക് സമ്മര്‍ദമാകുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. വിഷയത്തില്‍ ഓസ്‌ട്രേലിയ ക്രിക്കറ്റ് ഇതുവരെ നിശബ്ദത പുലര്‍ത്തിയതും ചോദ്യമായി മാറുകയാണ്.
Other News in this category



4malayalees Recommends