പ്രധാനമന്ത്രിയെ പ്രവേശിപ്പിക്കാതെ ഒരു സ്റ്റേറ്റ്; സ്‌കോട്ട് മോറിസണ് അടുത്ത വര്‍ഷം വരെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ; തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിച്ചേക്കും?

പ്രധാനമന്ത്രിയെ പ്രവേശിപ്പിക്കാതെ ഒരു സ്റ്റേറ്റ്; സ്‌കോട്ട് മോറിസണ് അടുത്ത വര്‍ഷം വരെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ; തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിച്ചേക്കും?

തെരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ പ്രവേശനാനുമതി നിഷേധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് ആദ്യം ഇരുപക്ഷത്തും ഫെഡറല്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കവെയാണ് ഫെബ്രുവരി വരെ പ്രധാനമന്ത്രിക്ക് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത അവസ്ഥ വരുന്നത്.


ക്യൂന്‍സ്‌ലാന്‍ഡ്, വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, ടാസ്മാനിയ എന്നിവിടങ്ങളില്‍ അതിര്‍ത്തികള്‍ അടച്ച് കൊണ്ടാണ് പ്രധാന പാര്‍ട്ടികളുടെ പദ്ധതികള്‍ തകിടം മറിക്കുന്നത്. ഫെഡറല്‍ തെരഞ്ഞെടുപ്പ് മാര്‍ച്ച് അല്ലെങ്കില്‍ മെയ് മാസത്തില്‍ നടക്കുമെന്നാണ് കരുതുന്നത്. ക്യൂന്‍സ്‌ലാന്‍ഡും, വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുമാണ് തെരഞ്ഞെടുപ്പ് ഫലത്തെ പ്രധാനമായും നിര്‍ണ്ണയിക്കുന്നത്. അതിനാല്‍ ഇവിടം പോരാട്ട വേദികള്‍ കൂടിയാണ്.

എന്നാല്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ് വര്‍ഷത്തിന്റെ പകുതി മുതല്‍ ക്യൂന്‍സ്‌ലാന്‍ഡില്‍ കാലുകുത്താന്‍ സാധിച്ചിട്ടില്ല. സൗത്ത് ഓസ്‌ട്രേലിയയില്‍ നവംബര്‍ 23 മുതല്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ യാത്രക്കാര്‍ക്ക് ക്വാറന്റൈനില്ലാതെ യാത്രകള്‍ സാധ്യമാകും.

ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ക്യാംപെയിന്‍ ചെയ്യാനെത്തിയത് ജൂണിലാണ്. കോണ്‍വാളില്‍ നടന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന വഴിയില്‍ പെര്‍ത്തിലേക്ക് യാത്ര ചെയ്തപ്പോഴാണിത്. ഡിസംബര്‍ മുതലാണ് ക്യൂന്‍സ്‌ലാന്‍ഡ് അതിര്‍ത്തി തുറക്കുന്നത്.

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഫെബ്രുവരിയില്‍ അതിര്‍ത്തി തുറക്കാന്‍ തയ്യാറായാല്‍ ഏഴ്, എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് മോറിസണ്‍ ഇവിടെയെത്തുക.
Other News in this category



4malayalees Recommends