വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്താകും, അതു ജോക്കോവിച്ചായാലും ; ടെന്നീസ് താരങ്ങളോട് നിലപാട് കടുപ്പിച്ച് ടൂര്‍ണമെന്റ് ഡയറക്ടര്‍

വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്താകും, അതു ജോക്കോവിച്ചായാലും ; ടെന്നീസ് താരങ്ങളോട് നിലപാട് കടുപ്പിച്ച് ടൂര്‍ണമെന്റ് ഡയറക്ടര്‍
വരുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ നൊവാക് ജോക്കോവിച്ച് അടക്കമുള്ള ടെന്നീസ് താരങ്ങളെല്ലാം തന്നെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ക്രെയ്ഗ് ടൈലി. മെല്‍ബണില്‍ ജോക്കോവിച്ച് കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും ടൈലി പറഞ്ഞു.


വാക്‌സിന്‍ സ്വീകരിച്ചോ എന്ന കാര്യം ജോക്കോവിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കണോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട ആരോഗ്യ ചടങ്ങള്‍ ടെന്നീസ് ഓസ്‌ട്രേലിയ പുറത്തുവിടുന്നതു വരെ കാത്തിരിക്കാമെന്നാണ് ജോക്കോവിച്ചിന്റെ നിലപാട്. ടെന്നീസ് ഓസ്‌ട്രേലിയയും വിക്ടോറിയ സംസ്ഥാന സര്‍ക്കാരും തമ്മില്‍ മാസങ്ങളോളം നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ടൂര്‍ണമെന്റിനായി മെല്‍ബണ്‍ പാര്‍ക്കില്‍ എത്തുന്ന എല്ലാവരും തന്നെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന ചട്ടം വന്നത്.

വാക്‌സിന്‍ സ്വീകരിക്കാത്ത കളിക്കാര്‍ക്ക് ഒരു ഇളവും നല്‍കില്ലെന്നു വിക്ടോറിയ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി.

വാക്‌സിനേഷന്‍ ശക്തമാക്കി പരമാവധി പ്രതിരോധം ശക്തമാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. കോവിഡിനൊപ്പം പ്രതിരോധം ശക്തമാക്കി ജീവിതം മുന്നോട്ട് പോകണമെന്ന് നേരത്തെ തന്നെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

Other News in this category



4malayalees Recommends