രാഷ്ട്രീയക്കാര്‍ ചതിയന്‍മാര്‍! ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിഷേധം വീണ്ടും; തലസ്ഥാന നഗരങ്ങളില്‍ ആയിരങ്ങളുടെ റാലി; ആവശ്യം സ്വാതന്ത്ര്യം; വിക്ടോറിയയില്‍ പുതിയ നിയമങ്ങള്‍ക്കെതിരെയും പ്രതിഷേധം

രാഷ്ട്രീയക്കാര്‍ ചതിയന്‍മാര്‍! ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിഷേധം വീണ്ടും; തലസ്ഥാന നഗരങ്ങളില്‍ ആയിരങ്ങളുടെ റാലി; ആവശ്യം സ്വാതന്ത്ര്യം; വിക്ടോറിയയില്‍ പുതിയ നിയമങ്ങള്‍ക്കെതിരെയും പ്രതിഷേധം

മെല്‍ബണ്‍, സിഡ്‌നി, ബ്രിസ്‌ബെയിന്‍, പെര്‍ത്ത്, അഡ്‌ലെയ്ഡ് എന്നിവിടങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്ത ഫ്രീഡം റാലികള്‍. സംസ്ഥാനത്തെ മഹാമാരി നിയമങ്ങള്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുന്ന വിക്ടോറിയന്‍ തലസ്ഥാനത്താണ് ഏറ്റവും വലിയ ജനക്കൂട്ടം തെരുവിലിറങ്ങിയത്.


വിക്ടോറിയയിലെ സ്‌റ്റേറ്റ് പാര്‍ലമെന്റ് മുതല്‍ ബൗര്‍ക് സ്ട്രീറ്റ് കടന്ന് ഫ്‌ളാഗ്സ്റ്റാഫ് ഗാര്‍ഡന്‍സ് വരെ മാര്‍ച്ച് നീണ്ടു. ഓസ്‌ട്രേലിയന്‍ പതാകയും, പ്ലക്കാര്‍ഡുകളുമേന്തി വാക്‌സിന്‍ വിരുദ്ധ, ലോക്ക്ഡൗണ്‍ വിരുദ്ധ, സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ കടന്നുപോയത്.

വിക്ടോറിയന്‍ പ്രീമിയറിന്റെ പബ്ലിക് ഹെല്‍ത്ത് & വെല്‍ബീയിംഗ് ബില്‍ 2021ന് എതിരായ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് റാലിയിലേക്ക് എത്തുന്നവരുടെ എണ്ണമേറുന്നത്. ഈ ബില്‍ അനുസരിച്ച് വിക്ടോറിയന്‍ പ്രീമിയറിന് എപ്പോള്‍ വേണമെങ്കിലും മഹാമാരിയും, അടിയന്തരാവസ്ഥയും ഏര്‍പ്പെടുത്താന്‍ അവസരം ലഭിക്കും.

നിലവിലെ മഹാമാരി നിയമങ്ങള്‍ അവസാനിക്കുന്ന ഡിസംബര്‍ 15ന് മുന്‍പ് നിയമം പാസാക്കാനാണ് പ്രീമിയര്‍ ഡാന്‍ ആന്‍ഡ്രൂസിന്റെ ശ്രമം. ബില്‍ പരാജയപ്പെട്ടാല്‍ മഹാമാരിയെ നിയന്ത്രിക്കാന്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നിയമപരിരക്ഷ ഉണ്ടാകില്ല.

സിഡ്‌നിയിലും സമാനമായ പ്രതിഷേധങ്ങള്‍ അരങ്ങേറി. എന്നാല്‍ എന്‍എസ്ഡബ്യു ഇത്തരമൊരു ബില്‍ പാസാക്കുന്നില്ലെന്ന് ഇരിക്കവെയാണ് ഇത്. പലയിടത്തും രാഷ്ട്രീയ നേതാക്കള്‍ക്ക് ഭീഷണി ഇമെയിലുകളും തേടിയെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Other News in this category



4malayalees Recommends