വിക്ടോറിയയില്‍ 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടി കോവിഡ് ബാധിച്ച് മരിച്ചു; ഓസ്‌ട്രേലിയയില്‍ വൈറസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഇര; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റൈന്‍ ചെയ്യാന്‍ അനുമതി

വിക്ടോറിയയില്‍ 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടി കോവിഡ് ബാധിച്ച് മരിച്ചു; ഓസ്‌ട്രേലിയയില്‍ വൈറസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഇര; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റൈന്‍ ചെയ്യാന്‍ അനുമതി

ഓസ്‌ട്രേലിയയില്‍ കോവിഡ്-19 ബാധിച്ച് മരിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇരയായി 10 വയസ്സില്‍ താഴെയുള്ള കുട്ടി. വെള്ളിയാഴ്ച മരിച്ച അഞ്ച് പേരിലാണ് വിക്ടോറിയ ഈ കുട്ടിയെ ഉള്‍പ്പെടുത്തിയത്. 10 വയസ്സില്‍ താഴെയാണ് വൈറസിന് ഇരയായ കുട്ടിയുടെ പ്രായമെന്ന് മാത്രമാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയിട്ടുള്ളത്.


കുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍പ് സിഡ്‌നിയില്‍ മരിച്ച 15 വയസ്സുള്ള കൗമാരക്കാരനാണ് ഓസ്‌ട്രേലിയയിലെ ഇതിന് മുന്‍പത്തെ പ്രായം കുറഞ്ഞ ഇര. കോവിഡ്-19 ബാധിച്ചിരുന്നെങ്കിലും ഇതായിരുന്നില്ല മരണകാരണമെന്ന് സിഡ്‌നി ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ വ്യക്തമാക്കിയിരുന്നു.

മഹാമാരി ആരംഭിച്ച ശേഷം 1273 വിക്ടോറിയക്കാരാണ് ഇതുവരെ മരണമടഞ്ഞിട്ടുള്ളത്. ശനിയാഴ്ച 1166 പുതിയ വൈറസ് കേസുകളാണ് രേഖപ്പെടുത്തിയത്. ഇതിന് മുന്‍പുള്ള ദിവസം 1273 കേസുകളും രേഖപ്പെടുത്തി. അതേസമയം 12 മുതല്‍ മുകളിലേക്ക് പ്രായമുള്ളവരിലെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ 89 ശതമാനത്തില്‍ എത്തിച്ചേര്‍ന്നു.

വെള്ളിയാഴ്ച നിരവധി ഇളവുകളാണ് വിക്ടോറിയ നടപ്പാക്കിയത്. ഹോസ്പിറ്റാലിറ്റി, കണ്‍സേര്‍ട്ട്, ഈവന്റുകള്‍ എന്നിവിടങ്ങളില്‍ ഡബിള്‍ വാക്‌സിനേഷന്‍ നേടിയവരുടെ പ്രവേശനപരിധിയും റദ്ദാക്കി.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും വിക്ടോറിയ സന്തോഷ വാര്‍ത്തയാണ് നല്‍കുന്നത്. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റേറ്റില്‍ എത്തിച്ചേര്‍ന്ന് ക്വാറന്റൈന്‍ ചെയ്യാനാണ് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. സ്വദേശത്ത് നിന്നും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകം എടുത്ത നെഗറ്റീവ് കോവിഡ്-19 ടെസ്റ്റ് ഫലവും, ടിജിഎ അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ച തെളിവുമാണ് ഇതിന് ആവശ്യം.
Other News in this category



4malayalees Recommends