വാക്‌സിനെടുക്കാത്തവര്‍ക്ക് പ്രവേശനം വിലക്കി നോര്‍ത്തേണ്‍ ടെറിട്ടറി; പുതിയ നിബന്ധന തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും; ഓസ്‌ട്രേലിയയുടെ എല്ലാ ഭാഗത്തുള്ളവര്‍ക്കും നിയമം ഒരുപോലെ

വാക്‌സിനെടുക്കാത്തവര്‍ക്ക് പ്രവേശനം വിലക്കി നോര്‍ത്തേണ്‍ ടെറിട്ടറി; പുതിയ നിബന്ധന തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും; ഓസ്‌ട്രേലിയയുടെ എല്ലാ ഭാഗത്തുള്ളവര്‍ക്കും നിയമം ഒരുപോലെ

നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ പ്രവേശിക്കാന്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയിരിക്കണമെന്ന നിബന്ധനയുമായി സര്‍ക്കാര്‍. തിങ്കളാഴ്ച മുതലാണ് എന്‍ടിയില്‍ വാക്‌സിനെടുക്കാത്ത ഓസ്‌ട്രേലിയക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്.


ഡബിള്‍ വാക്‌സിനേഷന്‍ നേടിയവര്‍ക്ക് മാത്രമായി പ്രവേശനം ചുരുക്കുകയാണെന്ന് ചീഫ് മിനിസ്റ്റര്‍ മൈക്കിള്‍ ഗണ്ണര്‍ പ്രഖ്യാപിച്ചു. വാക്‌സിനെടുക്കില്ലെന്ന് തീരുമാനിച്ചവരെ സ്വാഗതം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റേറ്റില്‍ എത്തുന്നതിന് 72 മണിക്കൂര്‍ മുന്‍പ് സ്വീകരിച്ച നെഗറ്റീവ് ടെസ്റ്റ് ഫലം യാത്രക്കാര്‍ ലഭ്യമാക്കണം. ഡിസംബര്‍ 20 മുതല്‍ ഹോം ക്വാറന്റൈന്‍ അവസാനിപ്പിക്കുമെന്നും എന്‍ടി പ്രഖ്യാപിച്ചു. നേരത്തെ ഗ്രീന്‍ സോണുകളില്‍ നിന്നുള്ളവര്‍ക്ക് വാക്‌സിന്‍ നിബന്ധനയുണ്ടായിരുന്നില്ല. എന്നാല്‍ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട കേസുകളില്‍ നിന്നാണ് കോവിഡ് എവിടെ നിന്നും വരാമെന്ന ബോധം അധികൃതര്‍ക്ക് ഉണ്ടായത്.

'നമുക്ക് ജാഗ്രത പാലിക്കേണ്ടതുണ്ട്. വാക്‌സിനെടുക്കാതെ ഗ്രീന്‍ സോണില്‍ എത്തുന്നവരാണ് റെഡ് സോണില്‍ നിന്നും സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിവരേക്കാള്‍ അപകടം', അദ്ദേഹം പറഞ്ഞു.

കാതറീനില്‍ റിപ്പോര്‍ട്ട് ചെയ്ത വ്യാപനം ക്യൂന്‍സ്‌ലാന്‍ഡില്‍ നിന്നും എത്തിയ വ്യക്തിയില്‍ നിന്നാണ് ആരംഭിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഈ വ്യക്തി വിക്ടോറിയയിലേക്ക് യാത്ര ചെയ്തിരുന്നുവെന്ന് അറിയിച്ചിരുന്നില്ല. ഗ്രീന്‍ സോണില്‍ നിന്നെത്തിയ ഈ സ്ത്രീ വാക്‌സിനെടുത്തിരുന്നില്ല.

പുതിയ നിയമങ്ങള്‍ നവംബര്‍ 22ന് പ്രാബല്യത്തില്‍ വരും. ഇതോടെ ഡബിള്‍ ഡോസ് വാക്‌സിനെടുത്തവര്‍ വിക്ടോറിയ, എന്‍എസ്ഡബ്യു തുടങ്ങിയ സ്‌റ്റേറ്റുകളിലെ റെഡ് സോണ്‍ മേഖലകളില്‍ നിന്നും എത്തിയാലും പ്രവേശനം ലഭിക്കും. ടെസ്റ്റിംഗും ഏഴ് ദിവസത്തെ ക്വാറന്റൈനും ആവശ്യമാണ്.
Other News in this category



4malayalees Recommends