അതിര്‍ത്തികള്‍ തുറക്കാന്‍ ഓസ്‌ട്രേലിയ ; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വിദഗ്ധരായ തൊഴിലാളികള്‍ക്കും ഡിസംബര്‍ 1 മുതല്‍ രാജ്യത്തില്‍ പ്രവേശിക്കാം

അതിര്‍ത്തികള്‍ തുറക്കാന്‍ ഓസ്‌ട്രേലിയ ; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വിദഗ്ധരായ തൊഴിലാളികള്‍ക്കും ഡിസംബര്‍ 1 മുതല്‍ രാജ്യത്തില്‍ പ്രവേശിക്കാം
ഓസ്‌ട്രേലിയ അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറന്നു നല്‍കുകയാണ്. രണ്ടു വര്‍ഷം നീണ്ട ലോക്ക്ഡൗണ്‍ പ്രതിസന്ധിയ്ക്ക് ശേഷം ഡിസംബര്‍ 1നാണ് അതിര്‍ത്തി തുറന്നു നല്‍കുന്നത്. വാക്‌സിന്‍ സ്വീകരിച്ച വിസയുള്ളവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ തിങ്കളാഴ്ച വ്യക്തമാക്കി.

Australia Resumes Repatriation Flights From India For Stranded Citizens  Amid COVID-19 Surge

വിദഗ്ധ തൊഴിലാളികള്‍ക്കും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും യാത്രാനുമതി നല്‍കി. ഓസ്‌ട്രേലിയയുടെ തിരിച്ചുവരവിലെ നിര്‍ണ്ണായക നീക്കമാണ് അതിര്‍ത്തി തുറന്നു നല്‍കലെന്ന് സ്‌കോട്ട് മൊറിസണ്‍ വ്യക്തമാക്കി. വിദഗ്ധ തൊഴിലാളികളും വിദ്യാര്‍ത്ഥികളും മടങ്ങിയെത്തുന്നത് രാജ്യത്തിന് നിര്‍ണ്ണായകമാണ്. 200000 കുടിയേറ്റക്കാര്‍ വിസയിലൂടെ ഡിസംബര്‍ ജനുവരിയ്ക്കുള്ളില്‍ രാജ്യത്തെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.

വാക്‌സിന്‍ സ്വീകരിച്ചെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഉണ്ടാകില്ല. പെര്‍മനന്റ് റെസിഡന്റ്‌സിനും കുടുംബത്തിനും ക്വാറന്റൈന്‍ ഇല്ലാതെ യാത്ര ചെയ്യാം. ഓസ്‌ട്രേലിയ അംഗീകാരം നല്‍കിയ വാക്‌സിന്‍ സ്വീകരിച്ചിരിക്കണം.

ഓസ്‌ട്രേലിയയിലേക്ക് മടങ്ങിവരാനുള്ള കാത്തിരിപ്പിലാണ് പലരും. ആരോഗ്യമേഖല ഉള്‍പ്പെടെ പല മേഖലകളിലും ജീവനക്കാരുടെ കുറവ് രാജ്യത്തെ ശ്വാസം മുട്ടിക്കുകയാണ്. വിദഗ്ധ തൊഴിലാളികളുടെ മടങ്ങിവരവ് രാജ്യത്തെ നിലനില്‍പ്പിന് തന്നെ അനിവാര്യമാണ്. സാമ്പത്തികവും സാമൂഹികവുമായ തിരിച്ചുവരവിന് രാജ്യം ഒരുങ്ങുന്നതിനായി പ്രധാന നീക്കമാണ് ഈ അതിര്‍ത്തി തുറക്കല്‍.

Other News in this category



4malayalees Recommends