കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മാതാപിതാക്കള്‍ക്ക് പേടി ; റിസ്‌ക് എടുക്കേണ്ടന്ന് ഒരു വിഭാഗം മാതാപിതാക്കള്‍ ; കുട്ടികള്‍ക്ക് പെട്ടെന്ന് വാക്‌സിന്‍ എടുപ്പിക്കേണ്ടെന്ന് മുന്‍ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍

കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മാതാപിതാക്കള്‍ക്ക് പേടി ; റിസ്‌ക് എടുക്കേണ്ടന്ന് ഒരു വിഭാഗം മാതാപിതാക്കള്‍ ; കുട്ടികള്‍ക്ക് പെട്ടെന്ന് വാക്‌സിന്‍ എടുപ്പിക്കേണ്ടെന്ന് മുന്‍ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍
12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ ഒരു വിഭാഗം മാതാപിതാക്കള്‍ എതിര്‍പ്പുമായി രംഗത്ത്. കുട്ടികള്‍ക്ക് റിസ്‌ക് എടുത്ത് വാക്‌സിന്‍ നല്‍കണോ എന്നാണ് ചില മാതാപിതാക്കള്‍ ചോദിക്കുന്നത്. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുമ്പ് കൂടുതല്‍ വിശദാംശങ്ങള്‍ പരിശോധിക്കണം.

Pharmacist Chloe Langfield gives Georgia Meir, aged 14, her first dose of the Moderna Covid-19 vaccination at Cooleman Court Pharmacy in Canberra

മുതിര്‍ന്നവര്‍ക്കും ടീനേജര്‍മാര്‍ക്കും വാക്‌സിന്‍ നല്‍കുമ്പോള്‍ ആണുങ്ങള്‍ക്ക് ചില പാര്‍ശ്വ ഫലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മയോകാര്‍ഡിറ്റിസ് പോലെ ഹാര്‍ട്ട് മസില്‍സിനെ ബാധിക്കുന്നതായി കണ്ടെത്തി. 12 നും 15നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമ്പോഴുള്ള പാര്‍ശ്വ ഫലം പഠിക്കണമെന്ന് നിക്ക് കോട്‌സ്വര്‍ത്ത് പറയുന്നു.

കുട്ടികള്‍ക്കായി ഡോസ് കുറിച്ചുള്ള വാക്‌സിന്‍ നല്‍കുന്ന കാര്യം പരിശോധിക്കുകയാണ്. വാക്‌സിന്‍ പ്രൊഡ്യൂസേഴ്‌സായ മഡേണ ലോവര്‍ ഡോസ് വാക്‌സിന്‍ ട്രയല്‍ യുഎസില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

ഏതായാലും ഓസ്‌ട്രേലിയയില്‍ വാക്‌സിന്‍ പാര്‍ശ്വ ഫലത്തിന്റെ പേരില്‍ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതോടെ വാക്‌സിന്‍ നല്‍കും മുമ്പ് വിശദ പഠനം വേണമെന്ന ആവശ്യം ഒരുവിഭാഗം ഉയര്‍ത്തിയിരിക്കുകയാണ്.

Other News in this category



4malayalees Recommends