ജനങ്ങള്‍ക്ക് കണ്ണീര്‍, എംപിമാര്‍ക്ക് ലോട്ടറി! നാഷണല്‍ ഇന്‍ഷുറന്‍സും, ഗ്യാസ് ബില്ലും, കൗണ്‍സില്‍ ടാക്‌സും കുതിച്ചുയരുന്ന അതേ ദിവസം ബ്രിട്ടീഷ് എംപിമാര്‍ക്ക് 2000 പൗണ്ട് ശമ്പളവര്‍ദ്ധന; പ്രതിവര്‍ഷം 84,000 പൗണ്ടായി വരുമാനം വര്‍ദ്ധിപ്പിച്ച് എംപിമാര്‍

ജനങ്ങള്‍ക്ക് കണ്ണീര്‍, എംപിമാര്‍ക്ക് ലോട്ടറി! നാഷണല്‍ ഇന്‍ഷുറന്‍സും, ഗ്യാസ് ബില്ലും, കൗണ്‍സില്‍ ടാക്‌സും കുതിച്ചുയരുന്ന അതേ ദിവസം ബ്രിട്ടീഷ് എംപിമാര്‍ക്ക് 2000 പൗണ്ട് ശമ്പളവര്‍ദ്ധന; പ്രതിവര്‍ഷം 84,000 പൗണ്ടായി വരുമാനം വര്‍ദ്ധിപ്പിച്ച് എംപിമാര്‍

ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന അംഗങ്ങള്‍. അങ്ങിനെയാണ് ജനപ്രതിനിധികളെ കുറിച്ചുള്ള വെയ്പ്പ്. എന്നാല്‍ അധികാര സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്ന ശേഷം എംപിമാര്‍ പലപ്പോഴും ജനങ്ങളെ മുഖവിലയ്ക്ക് എടുക്കാതെ സ്വന്തം കാര്യം നോക്കുമെന്ന വിമര്‍ശനം ഒരു പതിവ് കാര്യമാണ്. ബ്രിട്ടനിലും ഈ സ്ഥിതിയില്‍ മാറ്റമില്ലെന്നാണ് 'മുണ്ട് മുറുക്കി' ഉടുത്ത് ജീവിക്കാന്‍ ജനങ്ങള്‍ക്ക് ഉപദേശം നല്‍കിയ ശേഷം എംപിമാരുടെ ശമ്പളം ഉയര്‍ത്തുമ്പോള്‍ ഉറപ്പാക്കപ്പെടുന്നത്.


ബ്രിട്ടനിലെ ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതം കുതിച്ചുയരുന്ന ബില്ലുകളിലേക്ക് തള്ളിവിടുന്ന അതേ ദിവസമാണ് എംപിമാര്‍ക്ക് 84,000 പൗണ്ടായി ശമ്പളവര്‍ദ്ധന നല്‍കുന്നത്. ഏപ്രില്‍ 1 മുതലാണ് രാഷ്ട്രീയ നേതാക്കള്‍ക്ക് 2000 പൗണ്ട് ശമ്പളവര്‍ദ്ധന നടപ്പാക്കുന്നത്. ഇതേ ദിവസം നാഷണല്‍ ഇന്‍ഷുറന്‍സും, ഗ്യാസ് ബില്ലും, കൗണ്‍സില്‍ ടാക്‌സും ഉയരുന്നതോടെ മറുഭാഗത്ത് ജനജീവിതം ദുസ്സഹമാകുകയാണ് ചെയ്യുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക പ്രകടനത്തിന് അനുസരിച്ചാണ് രാഷ്ട്രീയക്കാര്‍ ശമ്പളം കൈപ്പറ്റേണ്ടതെന്ന് ടാക്‌സ്‌പെയേഴ്‌സ് അലയന്‍സ് വിമര്‍ശനവുമായി രംഗത്തെത്തി. ടാക്‌സ് ഉയര്‍ത്താനുള്ള തീരുമാനത്തില്‍ ചാന്‍സലര്‍ ഋഷി സുനാക് ടോറി എംപിമാരുടെ രോഷം ഏറ്റുവാങ്ങുന്നുണ്ട്. നിലവില്‍ 81,932 പൗണ്ടാണ് എംപിമാരുടെ ശമ്പളം.

പബ്ലിക് സെക്ടര്‍ ശമ്പള വര്‍ദ്ധനവിനൊപ്പമാണ് ഈ വേതനത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്താറുള്ളത്. ഇതാണ് ഇക്കുറി 2.7 ശതമാനം വര്‍ദ്ധനവില്‍ കലാശിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ എംപിമാരുടെ ശമ്പള വര്‍ദ്ധന കോവിഡ് മഹാമാരിയുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

എംപിമാര്‍ക്ക് ഈ ഘട്ടത്തില്‍ ശമ്പളം കൂട്ടിവാങ്ങാനുള്ള സമയമല്ലെന്ന് ടാക്‌സ്‌പെയേഴ്‌സ് അലയന്‍സ് പ്രതികരിച്ചു. യുകെയിലെ കുടുംബങ്ങളുടെ വരുമാനം ഉയരാതിരിക്കുകയും, ജീവിതച്ചെലവ് ഉയരുന്നത് കാര്യങ്ങള്‍ ദുസ്സഹമാക്കുകയും ചെയ്യുമ്പോഴാണ് എംപിമാരുടെ ശമ്പള വര്‍ദ്ധന.

Other News in this category



4malayalees Recommends