രണ്ട് പേര്‍ക്ക് മാത്രം പുറത്ത് ഒത്തുചേരാന്‍ അനുവാദം നല്‍കി ജനത്തെ ' ലോക്കാക്കിയപ്പോള്‍' പ്രധാനമന്ത്രി ഓഫീസിലെ ജീവനക്കാരെ ക്ഷണിച്ച് വരുത്തി പാര്‍ട്ടി ; ജീവനക്കാരെ ക്ഷണിച്ചുള്ള സന്ദേശം വിവാദമാകുന്നു

രണ്ട് പേര്‍ക്ക് മാത്രം പുറത്ത് ഒത്തുചേരാന്‍ അനുവാദം നല്‍കി ജനത്തെ ' ലോക്കാക്കിയപ്പോള്‍' പ്രധാനമന്ത്രി ഓഫീസിലെ ജീവനക്കാരെ ക്ഷണിച്ച് വരുത്തി പാര്‍ട്ടി ; ജീവനക്കാരെ ക്ഷണിച്ചുള്ള സന്ദേശം വിവാദമാകുന്നു
ലോക്ക്ഡൗണ്‍ എന്നത് ജനത്തെ മുഴുവന്‍ സമ്മര്‍ദ്ദത്തിലാക്കുന്ന കാര്യമാണ്. ഒത്തുചേരലുകള്‍ കോവിഡ് വ്യാപനം കൂട്ടുമെന്ന ആശങ്കയില്‍ ജനങ്ങളെല്ലാം ലോക്ക്ഡൗണിനോട് പരമാവധി സഹകരിക്കുകയായിരുന്നു. എന്നാല്‍ രാജ്യത്തെ മുഴുവന്‍ ലോക്കാക്കിയപ്പോള്‍ പ്രധാനമന്ത്രി ഓഫീസ് ജീവനക്കാരെ ക്ഷണിച്ച് സ്വന്തം വീട്ടില്‍ പാര്‍ട്ടി നടത്തി ! നൂറോളം ജീവനക്കാരോട് ആവശ്യവുമായ മദ്യവുമായി നമ്പര്‍ 10 ലേക്കെത്താന്‍ ക്ഷണിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ പ്രൈവറ്റി സെക്രട്ടറി മാര്‍ട്ടിന്‍ റെയ്‌നോള്‍ഡ്‌സ് അയച്ച ഇമെയില്‍ സന്ദേശമാണ് പുറത്തുവന്നത്. വിവാദ പാര്‍ട്ടി 2020 മേയ് 20നായിരുന്നു. ഈ സമയം രണ്ടു പേര്‍ക്ക് മാത്രം ഒത്തുകൂടാവുന്ന രീതിയിലായിരുന്നു ലോക്ക്ഡൗണ്‍. അതും രണ്ടു മീറ്റര്‍ അകലം പാലിക്കണം. പാര്‍ട്ടിയുടെ ഭാഗമായോ എന്ന ചോദ്യത്തില്‍ നിന്ന് പ്രധാനമന്ത്രി ഒഴിഞ്ഞുമാറുകയാണ്.


40 ഓളം ജീവനക്കാര്‍ വൈകീട്ട് ആറു മണി മുതല്‍ മദ്യവും ഭക്ഷണവുമായി പാര്‍ട്ടി ആഘോഷിച്ചെന്നാണ് ഐടിവി ന്യൂസ് പറയുന്നത്. പ്രധാനമന്ത്രിയും ഭാര്യയും പങ്കെടുത്തു. പ്രധാനമന്ത്രിയുടെ മുഖ്യ സഹായിയായിരുന്ന ഡൊമിനിക് കമ്മിംഗ്‌സും ഇതു സ്ഥിരീകരിച്ചു. സമ്മര്‍ദ്ദമുള്ള കാലത്ത് സ്‌നേഹപൂര്‍വ്വമായ ഒരു വിരുന്ന് ആസ്വദിക്കാമൈന്ന് പറഞ്ഞാണ് മെയില്‍ അയച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിച്ച് മദ്യം കഴിക്കാന്‍ ഒത്തുകൂടാം. ഓരോരുത്തരും തങ്ങള്‍ക്കുവേണ്ട മദ്യവുമായി വരണം എന്നായിരുന്നു ഇമെയില്‍ സന്ദേശമെന്നാണ് ഐടിവി ന്യൂസില്‍ പറയുന്നത്.

സംഭവം വിവാദമായതോടെ ബോറിസിനെ വിമര്‍ശിച്ച് ലേബര്‍ പാര്‍ട്ടി ഉപനേതാവ് ഏയ്ഞ്ചല റെയ്‌നാര്‍ രംഗത്തെത്തി. ബോറിസിന് നിയമത്തില്‍ വിശ്വാസമില്ലേ എന്നാണ് പരിഹാസം.

നേരത്തെ തന്നെ കോവിഡ് കാലഘട്ടത്തില്‍ നേരിടുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടെന്ന വിമര്‍ശനമുയരുന്നുണ്ട്. ഇതിനിടെയാണ് പാര്‍ട്ടി വിവാദം.

Other News in this category



4malayalees Recommends