ന്യൂ സൗത്ത് വെയില്‍സില്‍ 9 കാരിയുടെ മരണം ; അമ്മയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു ; വെള്ളിയാഴ്ച കാണാതായ കുട്ടിയുടെ മൃതദേഹം കോളോ നദിക്ക് സമീപത്തു നിന്ന് കണ്ടെത്തി

ന്യൂ സൗത്ത് വെയില്‍സില്‍ 9 കാരിയുടെ മരണം ; അമ്മയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു ; വെള്ളിയാഴ്ച കാണാതായ കുട്ടിയുടെ മൃതദേഹം കോളോ നദിക്ക് സമീപത്തു നിന്ന് കണ്ടെത്തി
ന്യൂ സൗത്ത് വെയില്‍സിലെ ബ്ലൂ മൗണ്ടന്‍സില്‍ നിന്ന് കാണാതായ ഒമ്പതുവയസുകാരിയ്ക്കായി ദിവസങ്ങളായി തെരച്ചിലിലായിരുന്നു പൊലീസ്. ഒടുവില്‍ കുട്ടി കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. കോളോ നദിക്ക് സമീപത്തു നിന്ന് ലഭിച്ച ബാരലിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

Justin Stein, 31, has been charged with the murder of Charlise Mutten.

മൗണ്ട് വില്‍സണില്‍ നിന്നാണ് കുട്ടിയെ കാണാതായത്. സംഭവത്തില്‍ അമ്മയുടെ പങ്കാളിയായ 31 കാരന്‍ ജസ്റ്റിന്‍ സ്റ്റെയ്ന്‍ പിടിയിലായി. സിഡ്‌നി സറൈ ഹില്‍സിലുള്ള യൂണിറ്റില്‍ നിന്ന് കണ്ടെത്തിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയ്ക്ക് ജാമ്യം ലഭിച്ചില്ല.

ക്വീന്‍സ് ലാന്‍ഡില്‍ നിന്ന് അവധി ആഘോഷത്തിനായി കുടുംബത്തോടൊപ്പം ബ്ലൂ മൗണ്ടെന്‍സിലെത്തിയ പെണ്‍കുട്ടിയെ വെള്ളിയാഴ്ച കാണാതാവുകയായിരുന്നു. എമര്‍ജന്‍സി വിഭാഗവും പൊലീസും ഉള്‍പ്പെടെ നൂറോളം പേരാണ് കുട്ടിയ്ക്കായി അന്വേഷണം നടത്തിയത്. അഞ്ചു ദിവസത്തെ തെരച്ചിലിന് ശേഷമാണ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്.


കോളോ നദിയുടെ സമീപമുണ്ടായിരുന്ന ബാരലില്‍ കണ്ടെത്തിയ മൃതദേഹം പെണ്‍കുട്ടിയുടേതാണെന്ന് തിരിച്ചറിഞ്ഞു. വീപ്പയില്‍ നിന്ന് ലഭിച്ച ഭാഗങ്ങള്‍ കാണാതായ കുട്ടിയുടേതാണെന്ന് പൊലീസ് കമ്മീഷണര്‍ സ്ഥിരീകരിച്ചു.

കുട്ടിയെ കാണാതായ ദിവസം പുലര്‍ച്ചെ ഹെഡ് ലൈറ്റ് തെളിയിക്കാതെ ഒരു കാര്‍ കടന്നുപോയെന്ന് സമീപ വാസി മൊഴി നല്‍കിയിരുന്നു. ഇത് അന്വേഷണത്തിന് നിര്‍ണ്ണായകമായി.

Other News in this category4malayalees Recommends