ശ്രീകുമാര്‍ ഉണ്ണിത്താന്റെ പത്‌നി ഉഷ ഉണ്ണിത്താന്‍ ന്യുയോര്‍ക്കില്‍ അന്തരിച്ചു

ശ്രീകുമാര്‍ ഉണ്ണിത്താന്റെ പത്‌നി ഉഷ ഉണ്ണിത്താന്‍ ന്യുയോര്‍ക്കില്‍  അന്തരിച്ചു
ന്യുയോര്‍ക്ക്: ഫൊക്കാന മുന്‍ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ന്യുസ് ടീം അംഗവും എഴുത്തുകാരനുമായ ശ്രീകുമാര്‍ ഉണ്ണിത്താന്റെ പത്‌നി ഉഷ ഉണ്ണിത്താന്‍, 56, വെസ്‌റ്‌ചെസ്റ്ററില്‍ അന്തരിച്ചു. ചിറ്റാര്‍ വയ്യാറ്റുപുഴ വളഞ്ഞിവേല്‍ കുടുംബാംഗമാണ്. 1986ല്‍ അമേരിക്കയിലെത്തി. വൈറ്റ് പ്ലെയിന്‍സ് ഹോസ്പിറ്റലില്‍ റെസ്പിറ്ററി തെറപ്പിസ്റ്റ് ആയിരുന്നു. അടൂര്‍ കൊമ്പിളയില്‍ കുടുംബാംഗമായ ശ്രീകുമാര്‍ വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ഉദ്യോഗസ്ഥനാണ്.

മക്കള്‍: അക്കൗണ്ടന്റ് വിഷ്ണു ഉണ്ണിത്താന്‍, എഞ്ചിനിയര്‍ ശിവ ഉണ്ണിത്താന്‍

സഹോദരര്‍: തങ്കമണി പിള്ള (ഭര്‍ത്താവ് ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള); വിജയമ്മ നായര്‍ (ബാബു നായര്‍); രത്‌നമ്മ പിള്ള, പങ്കജാക്ഷിയമ്മ, പരേതനായ മധുസൂദനന്‍ നായര്‍ (സുജാത നായര്‍); പരേതനായ ഓമനക്കുട്ടന്‍ നായര്‍ (മണിക്കുട്ടി), സുരേന്ദ്രന്‍ നായര്‍ (ശൈലജ നായര്‍).


സംസ്‌കാരത്തിന്റെ വിവരം പിന്നാലെ.

Other News in this category



4malayalees Recommends