ജോണ്‍ എന്‍.കെ.ബേബി ( വിനു, 54) കാല്‍ഗറിയില്‍ അന്തരിച്ചു

ജോണ്‍ എന്‍.കെ.ബേബി ( വിനു, 54) കാല്‍ഗറിയില്‍ അന്തരിച്ചു
കാല്‍ഗറി : ജോണ്‍ എന്‍.കെ.ബേബി ( വിനു) കാല്‍ഗറിയില്‍ അന്തരിച്ചു. 54 വയസ്സായിരുന്നു. മാവേലിക്കര കണ്‍കാലില്‍ കുടുംബാംഗമാണ്. സിനിജോണ്‍ പരേതന്റെ ഭാര്യയും നിക്കോള്‍ ജോണ്‍, നതാനിയ ജോണ്‍ എന്നിവര്‍ മക്കളുമാണ്.

പരേതനായ എന്‍.കെ.ബേബിയുടെയും സാലിക്കുട്ടി ബേബിയുടെയും മകനാണ് വിനു . ആനി ( നാഷ് വില്ലെ, യുഎസ്എ) ഏക സഹോദരിയാണ്. കാല്‍ഗറി മാര്‍ത്തോമാ പള്ളി ഇടവകാംഗമായ പരേതന്‍ മുന്‍ ക്വുലാലംപൂര്‍ മലേഷ്യ മാര്‍ത്തോമാ പള്ളി അംഗമായിരുന്നു. പൊതുദര്‍ശനം ,ശവസംസ്‌കാരം എന്നീ വിവരങ്ങള്‍ പിന്നീട്.


വാര്‍ത്ത : ജോസഫ് ജോണ്‍ കാല്‍ഗറി

Other News in this category



4malayalees Recommends