നികുതിദായകന്റെ പണമില്ലെങ്കിലും ജീവിക്കും, സുഖമായി തന്നെ! കുടുംബത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിന് പിന്നാലെ ഋഷി സുനാക് താമസം മാറിയത് കെന്‍സിംഗ്ടണിലെ പ്രശസ്തമായ 6.6 മില്ല്യണ്‍ മൂല്യമുള്ള വിലാസത്തിലേക്ക്; മകളുടെ സ്‌കൂളിന് അടുത്തേക്ക് മാറ്റം

നികുതിദായകന്റെ പണമില്ലെങ്കിലും ജീവിക്കും, സുഖമായി തന്നെ! കുടുംബത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിന് പിന്നാലെ ഋഷി സുനാക് താമസം മാറിയത് കെന്‍സിംഗ്ടണിലെ പ്രശസ്തമായ 6.6 മില്ല്യണ്‍ മൂല്യമുള്ള വിലാസത്തിലേക്ക്; മകളുടെ സ്‌കൂളിന് അടുത്തേക്ക് മാറ്റം

നം. 10 ഡൗണിംഗ് സ്ട്രീറ്റിന് മുകളിലെ ഫ്‌ളാറ്റില്‍ നിന്നും എളുപ്പം താമസം മാറി, അതിലും പ്രശസ്തമായ ഒരു വിലാസത്തില്‍ താമസം ഉറപ്പിക്കാന്‍ ബ്രിട്ടീഷ് മന്ത്രിസഭയില്‍ കഴിവും, പ്രാപ്തിയും, ധനവുമുള്ള ഒരേയൊരു മന്ത്രിയേയുള്ളൂ, ചാന്‍സലര്‍ ഋഷി സുനാക്. കുടുംബത്തോടൊപ്പം നം.11ല്‍ നിന്നും സുനാകും കുടുംബവും താമസം മാറിയത് ലണ്ടനിലെ പ്രശസ്തമായ വിലാസത്തിലേക്കാണെന്ന് റിപ്പോര്‍ട്ട്.


മക്കളെ കൂട്ടി ചാന്‍സലറും, ഭാര്യ അക്ഷത മൂര്‍ത്തിയും പുതിയ താമസസ്ഥലം കണ്ടെത്തിയിരിക്കുന്നത് കെന്‍സിംഗ്ടണിലാണ്. വെസ്റ്റ് ലണ്ടന്‍ തെരുവിലെ ഏറ്റവും വിലയേറിയ വീട് തന്നെ അദ്ദേഹം താമസത്തിനായി തെരഞ്ഞെടുത്തു. 6.6 മില്ല്യണ്‍ പൗണ്ട് മൂല്യം കണക്കാക്കുന്ന വീടാണ് ചാന്‍സലറുടെ പുതിയ മേല്‍വിലാസം.

സുനാക് നം. 10ന് മുകളിലെ ഫ്‌ളാറ്റില്‍ തങ്ങുകയും, വീക്കെന്‍ഡുകളില്‍ ഭാര്യക്കും, കുടുംബത്തോടും ഒപ്പം ചേരുകയും ചെയ്യുന്ന രീതിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെയും, ഭാര്യ കാരിയുടെയും അയല്‍വാസിയായാണ് സുനാക് താമസിക്കുന്നത്.

House of Sunak: the Chancellor's family has moved to the most expensive house on the street

മകളുടെ സ്‌കൂളിന് സമീപത്തേക്ക് മാറാന്‍ സുനാക് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഭാര്യ അക്ഷത യുകെയില്‍ നോണ്‍ ഡോമിസൈല്‍ പദവി ഉപയോഗിക്കുന്നുവെന്നും, വിദേശ വരുമാനത്തില്‍ യുകെയില്‍ നികുതി നല്‍കുന്നില്ലെന്നും വ്യക്തമായതിന് പിന്നാലെയായിരുന്നു താമസം മാറ്റം.

ലോകത്ത് എവിടെ നിന്നുമുള്ള വരുമാനത്തിനും യുകെയില്‍ നികുതി നല്‍കാമെന്ന് അക്ഷത വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കുടുംബ ബിസിനസ്സില്‍ നിന്നുള്ള ഓഹരി വരുമാനത്തിലാണ് ചാന്‍സലറുടെ ഭാര്യ ഇനി നികുതി ഒടുക്കുക.
Other News in this category



4malayalees Recommends