ക്യൂന്‍സ്‌ലാന്‍ഡിലും, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലും ദുരിതം സമ്മാനിക്കാന്‍ 'മഴ ബോംബ്'; കൊടുങ്കാറ്റിനും, ജീവന്‍ അപകടത്തിലാക്കുന്ന വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ക്യൂന്‍സ്‌ലാന്‍ഡിലും, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലും ദുരിതം സമ്മാനിക്കാന്‍ 'മഴ ബോംബ്'; കൊടുങ്കാറ്റിനും, ജീവന്‍ അപകടത്തിലാക്കുന്ന വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

മോശം കാലാവസ്ഥയുടെ ഭാരം പേറാനൊരുങ്ങി രണ്ട് ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റുകള്‍. ക്യൂന്‍സ്‌ലാന്‍ഡും, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുമാണ് കൊടുങ്കാറ്റിന്റെ വഴിയില്‍ പെടുന്നത്.


ക്യൂന്‍സ്‌ലാന്‍ഡില്‍ സ്ഥിതി അപകടകരമാകുമെന്നാണ് മുന്നറിയിപ്പ്. സ്റ്റേറ്റില്‍ ഉടനീളം പെട്ടെന്നുള്ള, ജീവന്‍ അപകടത്തിലാക്കുന്ന വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

സൗത്ത് ഈസ്റ്റ്, ഇന്‍ലാന്‍ഡ്, ട്രോപ്പിക്കല്‍ തീരമേഖലകളില്‍ അടുത്ത ഏതാനും ദിവസങ്ങളില്‍ 400 എംഎം വരെ മഴ പെയ്യുമെന്നാണ് സൂചന. വിന്‍ഡോറയിലെ കൂപ്പര്‍ ക്രീക്കില്‍ സുപ്രധാന വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ക്യൂന്‍സ്‌ലാന്‍ഡില്‍ യാത്രക്ക് ഇറങ്ങുന്നവര്‍ മുന്‍കൂറായി ഒരുങ്ങാനാണ് എമര്‍ജന്‍സി സര്‍വ്വീസുകളുടെ നിര്‍ദ്ദേശം. ചൊവ്വാഴ്ചയാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച വരെയെങ്കിലും ഇത് നീളും. അഞ്ച് ദിവസം തുടര്‍ച്ചയായി മഴ പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പ് വ്യക്തമാക്കി.
Other News in this category



4malayalees Recommends