ഇവിടെ ഉറങ്ങിവീണാലും സാരമില്ല! പുതിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്ക് ഉപദേശം നല്‍കി ബൈഡന്‍; അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ വാക്കുകള്‍ക്ക് പിന്നിലെ രഹസ്യം എന്ത്?

ഇവിടെ ഉറങ്ങിവീണാലും സാരമില്ല! പുതിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്ക് ഉപദേശം നല്‍കി ബൈഡന്‍; അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ വാക്കുകള്‍ക്ക് പിന്നിലെ രഹസ്യം എന്ത്?

പുതിയ ലോകനേതാവിന് തെരഞ്ഞെടുപ്പ് വിജയത്തില്‍ ആശംസ നേര്‍ന്നതിന് പുറമെ 'ശുഭരാത്രിയും' അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിനാണ് ബൈഡന്റെ ശുഭരാത്രി ആശംസകള്‍ നേര്‍ന്നത്.


ടോക്യോയില്‍ ചേര്‍ന്ന് ക്വാഡ് സമ്മേളനത്തിനെത്തിയപ്പോഴായിരുന്നു ഈ കൂടിക്കാഴ്ച. ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍, യുഎസ് എന്നീ രാജ്യങ്ങളുടെ സഹകരണമാണ് ക്വാഡ്. തെരഞ്ഞെടുപ്പ് വിജയിച്ച് പ്രധാനമന്ത്രിയായ ശേഷം ദീര്‍ഘമായ വിമാനയാത്ര കഴിഞ്ഞെത്തിയ ആല്‍ബനീസിന്റെ രീതിയില്‍ ബൈഡന്‍ അഭിനന്ദനം നേര്‍ന്നു.

'താങ്കളെ ആദ്യത്തെ ക്വാഡ് യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു', വാഷിംഗ്ടണില്‍ നിന്നും ഏഴ് മണിക്കൂര്‍ യാത്ര ചെയ്ത് ആദ്യത്തെ ഏഷ്യാ സന്ദര്‍ശനത്തിന് എത്തിയ ബൈഡന്‍ പറഞ്ഞു. ആദ്യം സൗത്ത് കൊറിയയിലും, ഇതിന് ശേഷം ജപ്പാനിലേക്കുമാണ് ബൈഡന്‍ എത്തിയത്.

'സത്യപ്രതിജ്ഞ ചൊല്ലിയ ശേഷം വിമാനത്തില്‍ കയറുകയായിരുന്നു താങ്കള്‍. ഇവിടെ താങ്കള്‍ ഉറങ്ങിവീണാലും കുഴപ്പമില്ല, കാരണം ഇതെങ്ങിനെ സാധിക്കുന്നുവെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് അത്യപൂര്‍വ്വമാണ്. പ്രചരണവഴിയില്‍ നിന്നും പെട്ടെന്ന് ഇതിലേക്കുള്ള മാറ്റം', ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ക്വാഡ് യോഗത്തിനിടെ ജോ ബൈഡന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയും നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തുന്നുണ്ട്.
Other News in this category



4malayalees Recommends