ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് പദവി രാജിവെച്ചതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ലാംഗര്‍; ക്രിക്കറ്റ് ഓസ്‌ട്രേലിയയിലെ ആഭ്യന്തര രാഷ്ട്രീയം പ്രധാന കാരണം

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് പദവി രാജിവെച്ചതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ലാംഗര്‍; ക്രിക്കറ്റ് ഓസ്‌ട്രേലിയയിലെ ആഭ്യന്തര രാഷ്ട്രീയം പ്രധാന കാരണം

ക്രിക്കറ്റ് ഓസ്‌ട്രേലിയയില്‍ നിലനില്‍ക്കുന്ന ആഭ്യന്തര രാഷ്ട്രീയമാണ് പുരുഷ ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ഥാനം രാജിവെയ്ക്കുന്നതിലേക്ക് നയിച്ചതെന്ന് ജസ്റ്റിന്‍ ലാംഗര്‍. ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ നാണംകെടുത്തുകയും, ട്വന്റി20 ലോകകപ്പ് നേടുകയും ചെയ്തതിന് പിന്നാലെ ആറ് മാസത്തെ കരാര്‍ ദീര്‍ഘിപ്പിക്കാമെന്ന് ബോര്‍ഡ് ഓഫര്‍ ചെയ്തിരുന്നു.


ഇതിന് പിന്നാലെ ഫെബ്രുവരിയിലാണ് ജസ്റ്റിന്‍ ലാംഗര്‍ രാജിവെച്ചത്. '12 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ആസ്വദിച്ച സമയമാണ് ആറ് മാസത്തെ കോച്ചിംഗ് കരിയര്‍. ജയിച്ചുവെന്നത് മാത്രമല്ല, എനിക്ക് ഊര്‍ജ്ജവും, ശ്രദ്ധയും, ഒപ്പം സന്തോഷവും ഉണ്ടായി. രാഷ്ട്രീയം ഉണ്ടായിട്ടും ഇവയെല്ലാം ആസ്വദിച്ചു', ലാംഗര്‍ വ്യക്തമാക്കി.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മുന്‍ ആക്ടിംഗ് ചെയര്‍മാന്‍ റിച്ചാര്‍ഡ് ഫ്രൂഡെന്‍സ്റ്റൈനെ പേരെടുത്ത് വിമര്‍ശിച്ചാണ് ലാംഗറുടെ പ്രതികരണം. മുന്‍ സഹതാരങ്ങള്‍ തന്നെ പിന്തുണയ്ക്കുന്നുവെന്നാണ് ഇദ്ദേഹം തന്നോട് പറഞ്ഞതെന്ന് ലാംഗര്‍ വ്യക്തമാക്കി. എന്നാല്‍ റിക്കി പോണ്ടിംഗും, മാത്യൂ ഹെയ്ഡനും, അന്തരിച്ച ഷെയിന്‍ വോണിനെയും പോലുള്ള താരങ്ങളാണ് തന്നെ പിന്തുണച്ചിരുന്നത്.

അവരെല്ലാം ഇതിഹാസ താരങ്ങളാണെന്ന് ലാംഗര്‍ മുന്‍ ആക്ടിംഗ് ചെയര്‍മാനെ ഓര്‍മ്മിപ്പിച്ചു. ലാംഗറുടെ നേതൃരീതിയില്‍ കളിക്കാര്‍ അതൃപ്തരായിരുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
Other News in this category



4malayalees Recommends