യുകെ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നടക്കുന്നത് കണ്ണും മൂക്കും ഇല്ലാതെ! ലോകത്തിലെ നഴ്‌സിംഗ് ക്ഷാമം അനുഭവിക്കുന്ന രാജ്യങ്ങളില്‍ നിന്നും നഴ്‌സുമാരെ ഇറക്കുമതി ചെയ്യുന്നുവെന്ന് ആര്‍സിഎന്‍; റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നും റിക്രൂട്ട്‌മെന്റ്

യുകെ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നടക്കുന്നത് കണ്ണും മൂക്കും ഇല്ലാതെ! ലോകത്തിലെ നഴ്‌സിംഗ് ക്ഷാമം അനുഭവിക്കുന്ന രാജ്യങ്ങളില്‍ നിന്നും നഴ്‌സുമാരെ ഇറക്കുമതി ചെയ്യുന്നുവെന്ന് ആര്‍സിഎന്‍; റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നും റിക്രൂട്ട്‌മെന്റ്

യുകെയില്‍ നേരിടുന്ന വര്‍ദ്ധിച്ച നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ വിദേശരാജ്യങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാല്‍ നഴ്‌സുമാരെ ഏത് വിധേനയും യുകെയില്‍ എത്തിക്കാന്‍ കണ്ണുംപൂട്ടി റിക്രൂട്ട്‌മെന്റ് നടത്തുമ്പോള്‍ നഴ്‌സിംഗ് ക്ഷാമം അനുഭവിക്കുന്ന രാജ്യങ്ങളില്‍ നിന്ന് വരെ ജീവനക്കാരെ എത്തിക്കുന്നുവെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് കണ്ടെത്തിയിരിക്കുന്നത്.


ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരോഗ്യജീവനക്കാരുടെ ക്ഷാമം നേരിടുന്ന രാജ്യങ്ങളില്‍ നിന്ന് പോലും യുകെയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതായാണ് ആര്‍സിഎന്‍ റിപ്പോര്‍ട്ട്. യുകെ നഴ്‌സിംഗ് വര്‍ക്ക്‌ഫോഴ്‌സില്‍ പുതുതായി ചേര്‍ന്ന ജോലിക്കാരില്‍ റെഡ് ലിസ്റ്റില്‍ പെട്ട 14 രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരും ഉള്‍പ്പെടുന്നുണ്ട്.

റെഡ് ലിസ്റ്റിലുള്ള 47 രാജ്യങ്ങളില്‍ നിന്നും റിക്രൂട്ട്‌മെന്റ് നടത്തരുതെന്നാണ് യുകെ ഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്നത്. 2019 പൊതുതെരഞ്ഞെടുപ്പിന് ശേഷം നഴ്‌സിംഗ് ക്ഷാമം അനുഭവിക്കുന്ന രാജ്യങ്ങളില്‍ നിന്നുമുള്ള റിക്രൂട്ട്‌മെന്റില്‍ 10 മടങ്ങ് വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് നഴ്‌സിംഗ് റെഗുലേറ്റര്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ ഹെല്‍ത്ത് & കെയര്‍ സര്‍വ്വീസിലെ ആയിരക്കണക്കിന് നഴ്‌സിംഗ് വേക്കന്‍സികളില്‍ ജോലിക്കാരെ നിയോഗിക്കാന്‍ ഇത്തരം രാജ്യങ്ങളെ ആശ്രയിക്കേണ്ടി ഗതികേടിലേക്ക് യുകെ ഗവണ്‍മെന്റ് എത്തിച്ചേര്‍ന്നെന്ന ആശങ്കയാണ് ആര്‍സിഎന്‍ പങ്കുവെയ്ക്കുന്നത്.

മുന്‍പൊരിക്കലും ഇല്ലാത്ത തോതില്‍ നഴ്‌സുമാര്‍ ഇപ്പോള്‍ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നതായി ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു. 2024 എത്തുന്നതോടെ 50,000 അധിക നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുമെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ പകുതി എത്തിച്ചേര്‍ന്നതായും വക്താവ് കൂട്ടിച്ചേര്‍ത്തു.
Other News in this category



4malayalees Recommends