ഡ്രൈവര്‍മാരെ നിര്‍ത്തിപ്പൊരിച്ച് ഇന്ധനവില കുതിച്ചു; പെട്രോള്‍ വില ലിറ്ററിന് 2 പൗണ്ട്; ഇന്ധന ഡ്യൂട്ടി 20 പെന്‍സ് കുറയ്ക്കണമെന്ന് ചാന്‍സലറോട് ആവശ്യപ്പെട്ട് ഡ്രൈവര്‍മാര്‍; വാറ്റ് ഉയരുമ്പോള്‍ ഖജനാവിലേക്ക് ഒഴുകുന്നത് റെക്കോര്‍ഡ് തുക

ഡ്രൈവര്‍മാരെ നിര്‍ത്തിപ്പൊരിച്ച് ഇന്ധനവില കുതിച്ചു; പെട്രോള്‍ വില ലിറ്ററിന് 2 പൗണ്ട്; ഇന്ധന ഡ്യൂട്ടി 20 പെന്‍സ് കുറയ്ക്കണമെന്ന് ചാന്‍സലറോട് ആവശ്യപ്പെട്ട് ഡ്രൈവര്‍മാര്‍; വാറ്റ് ഉയരുമ്പോള്‍ ഖജനാവിലേക്ക് ഒഴുകുന്നത് റെക്കോര്‍ഡ് തുക

ചരിത്രത്തില്‍ ആദ്യമായി ടാങ്ക് നിറയ്ക്കാനുള്ള പെട്രോളിന് വില 100 പൗണ്ടില്‍ തൊട്ടതോടെ ഇന്ധന ഡ്യൂട്ടി 20 പെന്‍സെങ്കിലും വെട്ടിക്കുറയ്ക്കണമെന്ന് ചാന്‍സലറോട് ആവശ്യപ്പെട്ട് ഡ്രൈവിംഗ് ഗ്രൂപ്പുകള്‍. പല പെട്രോള്‍ സ്‌റ്റേഷനുകളും ലിറ്ററിന് 2 പൗണ്ടും, അതിലേറെയും ചാര്‍ജ്ജ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് വാഹന ഉടമകള്‍ ദുരിതത്തിലായത്.


വില വര്‍ദ്ധനയ്‌ക്കൊപ്പം വാറ്റും ഉയരുന്നതിനാല്‍ ട്രഷറി റെക്കോര്‍ഡ് തുകയാണ് ഇതുവഴി നേടുന്നത്. ഈ ഘട്ടത്തില്‍ ഇന്ധന ഡ്യൂട്ടി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്ന് എംപിമാര്‍ ചാന്‍സലറോട് ആവശ്യപ്പെടുന്നുണ്ട്.

ജോലിക്ക് പോകാന്‍ വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ ബുദ്ധിമുട്ടുന്ന ജീവനക്കാര്‍ സിക്ക് ലീവെടുക്കുന്നത് ഉയരുന്നതായി റിപ്പോര്‍ട്ടുണ്ട്. മറ്റ് ചിലരാകട്ടെ ഭക്ഷണം ഒഴിവാക്കി പെട്രോളടിക്കേണ്ട അവസ്ഥയിലാണ്.

പെട്രോള്‍ വില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നതോടെ പത്ത് മുതല്‍ 20 പെന്‍സ് വരെ ഇന്ധന ഡ്യൂട്ടി കുറയ്ക്കണമെന്ന് ടോറി എംപി റോബര്‍ട്ട് ഹാഫ്ടണ്‍ ചാന്‍സലറോട് ആവശ്യപ്പെട്ടു. ഇന്നലെ ശരാശരി പെട്രോള്‍ വില ലിറ്ററിന് 182.3 പെന്‍സില്‍ എത്തിയിരുന്നു. ഡീസല്‍ വില 188.1 പെന്‍സുമായി.

55 ലിറ്ററുടെ ശരാശരി കാറില്‍ ഇന്ധനം നിറയ്ക്കാന്‍ 100 പൗണ്ടിലേറെ വേണം. എന്നാല്‍ ഇതില്‍ 45.79 പൗണ്ടും സര്‍ക്കാരിന്റെ ഖജനാവിലേക്കാണ് ഒഴുകുന്നത്. മാര്‍ച്ചില്‍ ഇന്ധന ഡ്യൂട്ടിയില്‍ 5 പെന്‍സ് കുറച്ചെങ്കിലും 20 ശതമാനം വാറ്റ് വഴി ട്രഷറി ഉയര്‍ന്ന വരുമാനം കൈക്കലാക്കുകയാണ്.
Other News in this category



4malayalees Recommends