എത്ര പണിയെടുത്താലും സ്ത്രീകള്‍ക്ക് വരുമാനം കുറവ് ? ഓസ്‌ട്രേലിയയില്‍ വരുമാനം പുരുഷന്മാര്‍ക്ക് ; വേതനത്തിലെ വ്യത്യാസത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത്

എത്ര പണിയെടുത്താലും സ്ത്രീകള്‍ക്ക് വരുമാനം കുറവ് ? ഓസ്‌ട്രേലിയയില്‍ വരുമാനം പുരുഷന്മാര്‍ക്ക് ; വേതനത്തിലെ വ്യത്യാസത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത്
സ്ത്രീകള്‍ക്ക് അവരുടെ ജീവിത കാലത്ത് കുറഞ്ഞ വേതനം മാത്രമാണ് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന മാനേജ്‌മെന്റ് റോളുകള്‍ പലപ്പോഴും സ്ത്രീകള്‍ക്ക് ലഭിക്കാറില്ല. എന്നാല്‍ പുരുഷന്മാര്‍ക്ക് മികച്ച വരുമാനം മാത്രമല്ല ഉയര്‍ന്ന സ്ഥാനവും കമ്പനികള്‍ നല്‍കുന്നുവെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.


വര്‍ക്ക്‌പ്ലേസ് ജെന്‍ഡര്‍ ഇക്വാലിറ്റി ഏജന്‍സി (WGEA) യില്‍ നിന്നുള്ള ഡാറ്റ പ്രകാരം ല്ലാ തലമുറകളിലും, 50 ശതമാനത്തില്‍ താഴെ സ്ത്രീകള്‍ മുഴുവന്‍ സമയവും ജോലി ചെയ്യുന്നവരാണെന്നും എല്ലാ പ്രായ കണക്കുകളിലും പുരുഷന്മാരേക്കാള്‍ സ്ഥിരമായി കുറഞ്ഞ വരുമാനം നേടുന്നവരാണ് സ്ത്രീകളെന്നും വ്യക്തമാണ്.

A yellow and orange bar graph showing the annual wage difference between men and women by age group.

45 നും 65 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ ലിംഗ വേതന വ്യത്യാസം പ്രതിവര്‍ഷം 40,000 ഡോളര്‍ ആണെന്നും ചീഫ് എക്‌സിക്യൂട്ടീവ് റോളുകള്‍ നേടുന്ന സ്ത്രീകള്‍ക്ക് അവരുടെ പുരുഷ എതിരാളികളേക്കാള്‍ ശരാശരി 93,000 ഡോളര്‍ കുറവ് വരുമാനം ലഭിക്കുമെന്നും ഗവേഷണം കാണിക്കുന്നു.

A graphic using gold coins as graphs showing how much money women earn to men's $10 by different age groups.

ഈ പ്രവണത തുടരുകയാണെങ്കില്‍ 45 വയസ്സ് ആകുമ്പോഴേക്കും സ്ത്രീകള്‍ക്ക് പുരുഷ വേതനത്തിന്റെ 70 ശതമാനം മാത്രമേ ലഭിക്കൂ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജോലി ഭാരം ഒരുപോലെയും വ്യത്യസ്ത സാലറി നല്‍കുന്നതും തൊഴിലിടത്തെ ചൂഷണമാണ്. സ്ത്രീ പുരുഷ സമത്വം എത്ര പറഞ്ഞാലും കണക്കുകള്‍ വ്യക്തമാക്കുന്നത് തൊഴിലിടത്ത് സ്ത്രീകള്‍ക്ക് പരിഗണന വേണ്ടത്ര കിട്ടുന്നില്ലെന്ന് തന്നെയാണ്.

Other News in this category



4malayalees Recommends