സംഘടനാ സേവന സമ്പത്തുള്ള ലീലാ മാരേട്ടിനെ ഫൊക്കാന പ്രസിഡന്റാക്കേണ്ടത് അനിവാര്യം: ഡോ. നന്ദകുമാര്‍ ചാണയില്‍

സംഘടനാ സേവന സമ്പത്തുള്ള ലീലാ മാരേട്ടിനെ ഫൊക്കാന പ്രസിഡന്റാക്കേണ്ടത് അനിവാര്യം: ഡോ. നന്ദകുമാര്‍ ചാണയില്‍
ന്യൂയോര്‍ക്ക്: നീണ്ട മുപ്പത്തഞ്ച് വര്‍ഷമായി മലയാളി സമൂഹത്തെ സദാ സന്നദ്ധ സേവകയായി പ്രവര്‍ത്തിച്ചുവരുന്ന ലീലാ മാരേട്ടിനെ ഫൊക്കാന പ്രസിഡന്റാക്കേണ്ടത് ഇപ്പോഴത്തെ ഒരു അനിവാര്യ ധാര്‍മിക ചുമതലയാണെന്ന് ഡാ. നന്ദകുമാര്‍ ചാണയില്‍ അഭിപ്രായപ്പെട്ടു.


കേരള സമാജത്തിന്റെ ഓഡിറ്റര്‍ പദവിയില്‍ തുടങ്ങി പ്രസിഡന്റ് സ്ഥാനം വരെ അലങ്കരിച്ചിട്ടുള്ളത് അവരുടെ സ്ഥിര പ്രയത്‌നംകൊണ്ടാണ്. അതുപോലെ തന്നെയാണ് രണ്ടു ദശാബ്ദക്കാലമായി ഫൊക്കാനയിലും പ്രസിഡന്റ് പദവി ഒഴിച്ച് മറ്റെല്ലാ സ്ഥാനങ്ങളിലും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചു. ഇത്രയും സേവന പാരമ്പര്യമുള്ള ഈ വനിതയെ ഫൊക്കാനയുടെ അടുത്ത പ്രസിഡന്റായി അവരോധിക്കേണ്ടത് ഫൊക്കാനയോട് കൂറുള്ള എല്ലാ ഡെലിഗേറ്റുകളുടേയും ചുമതലയാണ്.


ഏതുകാര്യം ഏല്‍പിച്ചാലും ആത്മാര്‍ത്ഥതയോടെ ചെയ്തുതീര്‍ക്കാനുള്ള പാടവം അവര്‍ ഇതിനകം തെളിയിച്ചുകഴിഞ്ഞിട്ടുമുണ്ട്. മലയാളി സമൂഹത്തില്‍ ഏതു പ്രശ്‌നമുണ്ടായാലും അതിനുള്ള പരിഹാര മാര്‍ഗത്തിനായി ശ്രമിക്കാന്‍ ലീലാ മാരേട്ട് ജാഗരൂകയാണ്.


ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ മലയാളി സമൂഹത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഈ വനിത നേതൃത്വം വഹിക്കുക പതിവാണ്. എന്തിനും ഏതിനും മലയാളികളുടെ നന്മ ലാക്കാക്കി പ്രവര്‍ത്തിക്കുന്ന ലീല മാരേട്ട് ഫൊക്കാന അധ്യക്ഷ പദവിയിലെത്തിയാല്‍ കേരള സര്‍ക്കാരുമായി സഹകരിച്ച് മലയാളികളുടെ നാട്ടിലുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നേടാന്‍ പ്രവര്‍ത്തിക്കുമെന്നുള്ളത് മറ്റൊരു മുതല്‍ക്കൂട്ടാണ്. അതിനാല്‍ എല്ലാ ഡെലിഗേറ്റ്‌സും ഫൊക്കാനയുടെ ഉത്തരോത്തരമുള്ള അഭിവൃദ്ധിക്കും യശസ്സിനുമായി ലീലാ മാരേട്ടിനെ തങ്ങളുടെ വോട്ടുകള്‍ നല്‍കി വിജയിപ്പിക്കുമെന്ന പ്രത്യാശയും ഒപ്പം അതിനുള്ള നന്ദിയുമുണ്ട്. മൂന്നാം തവണയാണ് ഈ പദവയിലേക്കവര്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ മത്സരം മൂത്തപ്പോള്‍ വളരെ ചുരുങ്ങിയ ഭൂരിപക്ഷത്തിനാണ് പദവി നഷ്ടപ്പെട്ടത്. അതിനാല്‍ മത്സരം കൂടാതെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കാമെന്ന ധാരണയിലാണ് കഴിഞ്ഞ തവണത്തെ മത്സരം അവസാനിപ്പിച്ചത്. അതെല്ലാം കാറ്റില്‍പറത്തിക്കൊണ്ടാണ് ഇപ്പോള്‍ മത്സരരംഗത്തുള്ളത്. മേല്‍പ്പറഞ്ഞ വാസ്തവം കണക്കിലെടുത്ത് നീതി പുലര്‍ത്താന്‍ എല്ലാവരോടും അപേക്ഷിക്കുന്നതായി അദ്ദേഹം അഭ്യര്‍ഥിച്ചു.







Other News in this category



4malayalees Recommends