മുന്‍ എംപിയുമായി രഹസ്യബന്ധത്തില്‍ പ്രീമിയര്‍ സ്ഥാനം രാജിവെച്ച ഗ്ലാഡിസ് ബെരെജിക്ലിയാന്‍ പുതിയ വഴിയില്‍; രാഷ്ട്രീയം വിട്ട് കോര്‍പറേറ്റ് ലോകത്തേക്ക്; ഒപ്പം സോളിസിറ്ററുമായി പ്രണയവും

മുന്‍ എംപിയുമായി രഹസ്യബന്ധത്തില്‍ പ്രീമിയര്‍ സ്ഥാനം രാജിവെച്ച ഗ്ലാഡിസ് ബെരെജിക്ലിയാന്‍ പുതിയ വഴിയില്‍; രാഷ്ട്രീയം വിട്ട് കോര്‍പറേറ്റ് ലോകത്തേക്ക്; ഒപ്പം സോളിസിറ്ററുമായി പ്രണയവും

രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി മുന്‍ എന്‍എസ്ഡബ്യു പ്രീമിയര്‍ ഗ്ലാഡിസ് ബെരെജിക്ലിയാന്‍. സ്വകാര്യ മേഖലയിലേക്ക് ചേക്കേറിയ ബെരെജിക്ലിയാന്‍ ടെലികോം വമ്പനായ ഓപ്ടസില്‍ എക്‌സിക്യൂട്ടീവായാണ് ചേര്‍ന്നിരിക്കുന്നത്.


കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മുന്‍ എംപിയുമായി രഹസ്യബന്ധം പുലര്‍ത്തിയിരുന്നതിന്റെ പേരില്‍ അഴിമതി വിരുദ്ധ അധികൃതര്‍ ബെരെജിക്ലിയാനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ഇതോടെ ഇവര്‍ പ്രീമിയര്‍ പദവി രാജിവെച്ചു. അന്വേഷണം തുടരുമ്പോഴും ഇവരുടെ പാര്‍ലമെന്റ് കാലാവധിയും, മുന്‍ എംപി ഡാരില്‍ മാഗ്വിറുമായുള്ള ബന്ധവും അവസാനിച്ചിരുന്നു.

ഓപ്ടസിലെ ജോലിക്ക് പുറമെ അഴിമതിക്ക് എതിരായ സ്വതന്ത്ര കമ്മീഷന്‍ മുന്‍പാകെ തനിക്ക് വേണ്ടി ഹാജരായ ഉന്നത ബാരിസ്റ്ററുമായി ബെരെജിക്ലിയാന്‍ ഇപ്പോള്‍ ഡേറ്റിംഗിലാണ്. താന്‍ ഓഫീസിലേക്ക് മടങ്ങിയെത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഇവര്‍ പുതിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ബെരെജിക്ലിയാന്‍ എന്തെങ്കിലും നിയമം വിട്ട് ചെയ്തതായി ഐസിഎസി ഇതുവരെ കണ്ടെത്തിയിട്ടില്ല. താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ഇവരുടെ പക്ഷം.
Other News in this category4malayalees Recommends