ഭവന വിലയില്‍ ഇരുപതു ശതമാനം വരെ ഇടിവുണ്ടാകുമെന്ന് ANZ ബാങ്കിന്റെ വിലയിരുത്തല്‍ ; ഉള്‍നാടന്‍ മേഖലകളിലും വീടു വില കുറയുന്നു

ഭവന വിലയില്‍ ഇരുപതു ശതമാനം വരെ ഇടിവുണ്ടാകുമെന്ന് ANZ ബാങ്കിന്റെ വിലയിരുത്തല്‍ ; ഉള്‍നാടന്‍ മേഖലകളിലും വീടു വില കുറയുന്നു
2022 -23 വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയന്‍ ഭവന വിപണയില്‍ 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് എഎന്‍ഇസഡ് ബാങ്കിന്റെ വിലയിരുത്തല്‍. 2022 അവസാനത്തോടെ ക്യാഷ് റേറ്റ് നിരക്ക് റിസര്‍വ്വ് ബാങ്ക് 3.35 ശതമാനത്തിലെത്തിലേക്കുയര്‍ത്തുമെന്നും എഎന്‍ഇസഡ് പറയുന്നു.ഇത് വേരിയബിള്‍ പലിശ നിരക്കിനെ 6 ശതമാനത്തിലേക്കെത്തിക്കുമെന്നാണ് ANZന്റെ സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

പലിശ നിരക്കില്‍ വരുത്തുന്ന വര്‍ദ്ധനവ് ഉപഭോക്താക്കളുടെ വായ്പാ ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് വീട് വില കുറയാന്‍ ഇടയാക്കുമെന്നും ANZ ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പലിശ നിരക്ക് ഉയരുന്നതോടെ വായ്പ മാനദ്ണ്ഡങ്ങള്‍ ബാങ്കുകള്‍ കൂടുതല്‍ കര്‍ശനമാക്കും. ഉയര്‍ന്ന പലിശ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കാനാകുമോ എന്ന് ബാങ്കുകള്‍ പരിശോധിക്കുമെന്നും ANZ പറയുന്നു.

ക്യാഷ് റേറ്റ് 3.35 ശതമാനത്തിലെത്തുന്നത് വായ്പ ശേഷി അഥവാ ബോറോയിംഗ് കപ്പാസിറ്റി 30 ശതമാനം കുറയ്ക്കുന്നതിന് തുല്യമാണെന്നും ബാങ്കിന്റെ സാമ്പത്തിക വിദ്ഗദര്‍ ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയയിലെ മറ്റ് പ്രധാനപ്പെട്ട ധനകാര്യ സ്ഥാപനങ്ങളും വീട് വിലയില്‍ സമാന രീതിയിലുള്ള കുറവ് പ്രവചിച്ചിട്ടുണ്ട്.

ക്യാഷ് റേറ്റ് ആര്‍ബിഎ 2.6 ശതമാനത്തിലേക്ക് ഉയര്‍ത്തിയാല്‍ പോലും വീട് വിലയില്‍ കുറഞ്ഞത് 15 ശതമാനത്തിന്റെ കുറവാണ് കോമണ്‍വെല്‍ത്ത് ബാങ്ക് പ്രവചിച്ചിരിക്കുന്നത്.

വായ്പ ശേഷിയിലെ കുറവും പലിശ നിരക്കിലെ വര്‍ദ്ധവും ഉള്‍നാടന്‍ പ്രദേശങ്ങളിലെ ഭവന വിപണിയെ ബാധിച്ചതായും ANZന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉയര്‍ന്ന പലിശനിരക്ക് മൂലം വായ്പശേഷിയിലുണ്ടാകുന്ന കുറവ് പ്രാദേശിക വിപണിയെ ബാധിച്ചതായി സാമ്പത്തിക വിശകലന സ്ഥാപനമായ CoreLogic ന്റെ കണക്കുകളും വ്യക്തമാക്കുന്നു.

സിഡ്‌നിയുടെ സമീപ മേഖലകളായ റിച്ച്മണ്ട്ട്വീഡ് പ്രദേശങ്ങള്‍(4.5 per cent), ഇല്ലവാര (3.5 ശതമാനം), സതേണ്‍ ഹൈലാന്‍ഡ്‌സ്, ഷോല്‍ഹാവന്‍ (3.0 ശതമാനം) എന്നിവടങ്ങളിലാണ് വീട് വിലയില്‍ കുറവുണ്ടായത്.

2024ലോടെ വീട് വില തിരിച്ച് കയറി തുടങ്ങുമെന്നും ANZന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Other News in this category



4malayalees Recommends