സിഡ്‌നിയില്‍ അറബ് സഹോദരിമാരുടെ ആത്മഹത്യ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; തങ്ങളെ ആരോ പിന്തുടരുന്നതായി പെണ്‍കുട്ടികള്‍ ഭയപ്പെട്ടു; സംശയങ്ങള്‍ ബാക്കി

സിഡ്‌നിയില്‍ അറബ് സഹോദരിമാരുടെ ആത്മഹത്യ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; തങ്ങളെ ആരോ പിന്തുടരുന്നതായി പെണ്‍കുട്ടികള്‍ ഭയപ്പെട്ടു; സംശയങ്ങള്‍ ബാക്കി

സിഡ്‌നിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ സൗദി അറേബ്യയിലേക്ക് തിരിച്ചയച്ചു. അഭയാര്‍ത്ഥികളായി സൗദിയില്‍ നിന്നും രക്ഷപ്പെട്ട 24-കാരി അസ്‌റാ അബ്ദുള്ളാ അല്‍സെഹ്ലി, സഹോദരി 23-കാരി അമാല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് മരിച്ച് ഒരു മാസം കഴിഞ്ഞ് ജൂണ്‍ 7ന് കണ്ടെത്തിയത്.


സംഭവം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ചത്. സംഭവം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ഇവരുടെ ശരീരത്തില്‍ നിന്നും വിഷാംശം കണ്ടെത്തിയെങ്കിലും കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല.

പുറമെ നിന്നും ആരുടെയും സാന്നിധ്യം കേസില്‍ ഇല്ലെന്നാണ് എന്‍എസ്ഡബ്യു പോലീസ് കരുതുന്നത്. അപ്പാര്‍ട്ട്‌മെന്റിലേക്ക് ആരെങ്കിലും ബലം പ്രയോഗിച്ച് കടന്നതിന്റെയോ, ശരീരത്തില്‍ പരുക്കേറ്റതിന്റെയോ ലക്ഷണങ്ങളുമില്ല.

രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ ലെസ്ബിയനും, മറ്റൊരാള്‍ മതവിശ്വാസം ഇല്ലാത്ത വ്യക്തിയുമായിരുന്നു. നിര്‍ബന്ധിത വിവാഹത്തില്‍ നിന്നും രക്ഷപ്പെട്ടാണ് ഇവര്‍ ഓസ്‌ട്രേലിയയില്‍ എത്തിയതെന്നാണ് സൂചന. ഓസ്‌ട്രേലിയയിലും ഇവര്‍ ഭയത്തോടെയാണ് കഴിഞ്ഞിരുന്നത്.

തങ്ങളെ ആരോ പിന്തുടരുന്നുവെന്നും, അപായപ്പെടുത്താന്‍ ഇടയുണ്ടെന്നും സഹോദരിമാര്‍ ബില്‍ഡിംഗ് മാനേജറോട് പറഞ്ഞിരുന്നു. എന്നാല്‍ എന്തിനെയാണ് ഇവര്‍ ഭയക്കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല.
Other News in this category



4malayalees Recommends