തകര്‍ന്നടിഞ്ഞ് ബ്രിട്ടീഷ് പൗണ്ട്; ഓസ്‌ട്രേലിയയ്ക്ക് ഇത് ശക്തമായ മുന്നറിയിപ്പ്; നികുതി കുറയ്ക്കാന്‍ തയ്യാറെടുക്കുന്ന പുതിയ ഓസ്‌ട്രേലിയന്‍ ട്രഷറര്‍ക്ക് ടെന്‍ഷന്‍

തകര്‍ന്നടിഞ്ഞ് ബ്രിട്ടീഷ് പൗണ്ട്; ഓസ്‌ട്രേലിയയ്ക്ക് ഇത് ശക്തമായ മുന്നറിയിപ്പ്; നികുതി കുറയ്ക്കാന്‍ തയ്യാറെടുക്കുന്ന പുതിയ ഓസ്‌ട്രേലിയന്‍ ട്രഷറര്‍ക്ക് ടെന്‍ഷന്‍

യുകെയുടെ പൗണ്ട് സര്‍വ്വകാല റെക്കോര്‍ഡില്‍ തകര്‍ന്നടിഞ്ഞത് ഓസ്‌ട്രേലിയയ്ക്ക് കനത്ത മുന്നറിയിപ്പായി മാറുകയാണ്. 1980കളിലെ കറുത്ത ദിനങ്ങളില്‍ തകര്‍ന്ന നിലയിലേക്കാണ് പൗണ്ട് യുഎസ് ഡോളറിനെതിരെ വ്യാപാരം നടത്തുന്നത്.


ബ്രിട്ടനില്‍ സാമ്പത്തിക പ്രതിസന്ധി വരുന്നുവെന്ന ആശങ്ക ശക്തമായതിനൊപ്പം നിക്ഷേപകര്‍ക്ക് വിശ്വാസമില്ലാത്ത അവസ്ഥയുമുണ്ട്. ഇതിന് പ്രധാന കാരണം പുതിയ ലിസ് ട്രസ് ഭരണകൂടം നടപ്പാക്കിയ ടാക്‌സ് വെട്ടിക്കുറയ്ക്കലുകളാണ്. ധനികര്‍ക്ക് നികുതി കുറച്ച് നല്‍കി ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പഴയ ഫോമിലെത്തിക്കാമെന്ന ജനങ്ങള്‍ക്ക് പിടിക്കാത്ത നടപടിയാണ് മിനി ബജറ്റിലൂടെ ചാന്‍സലര്‍ സമ്മാനിച്ചത്.

ഒക്ടോബറില്‍ ആദ്യ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ഓസ്‌ട്രേലിയയുടെ പുതിയ ട്രഷറര്‍ ജിം ചാമേഴ്‌സിന് ഈ വാര്‍ത്ത തലവേദനയാണ് സമ്മാനിക്കുന്നത്. വലിയ നികുതി വെട്ടിക്കുറവുകള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുമ്പോള്‍ യുകെയ്ക്ക് സമാനമായി ഓസ്‌ട്രേലിയയും തിരിച്ചടി നേരിടുമെന്ന ആശങ്കയുണ്ട്.

മഹാമാരി കാലത്തെ ചെലവാക്കലുകള്‍ മൂലം രാജ്യത്തിന് കനത്ത കടഭാരമുണ്ട്. ഇത് എത്രയും പെട്ടെന്ന് ഒഴിവാക്കുകയാണ് ഓസ്‌ട്രേലിയയ്ക്ക് മുന്നിലെ മാര്‍ഗ്ഗം. മറിച്ചായാല്‍ യുകെയുടെ ഗതി ഇവിടെയും എത്തുമെന്നാണ് മുന്നറിയിപ്പ്.
Other News in this category



4malayalees Recommends