കോവിഡിനെതിരെ ദീര്‍ഘകാല പ്രതിരോധ പദ്ധതി ഒരുക്കാന്‍ സര്‍ക്കാര്‍ ; വാക്‌സിനും ചികിത്സയും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ സെക്രട്ടറി

കോവിഡിനെതിരെ ദീര്‍ഘകാല പ്രതിരോധ പദ്ധതി ഒരുക്കാന്‍ സര്‍ക്കാര്‍ ; വാക്‌സിനും ചികിത്സയും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ സെക്രട്ടറി
കോവിഡ് വാക്‌സിനും ചികിത്സയും സംബന്ധിച്ച് എട്ട് നിര്‍ദ്ദേശങ്ങള്‍ മുന്‍ ആരോഗ്യ സെക്രട്ടറി പ്രൊഫസര്‍ ജെയിന്‍ ഹോള്‍ട്ടന്‍ മുന്നോട്ട് വച്ചു.ഓസ്‌ട്രേലിയയുടെ കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ചുള്ള സ്വതന്ത്ര അന്വേഷണത്തിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.വിവിധ രാജ്യങ്ങള്‍ മരുന്നുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന വാശിയേറിയ ആഗോള വിപണിയില്‍, കോവിഡ് വാക്‌സിനുകളും മരുന്നുകളും കരസ്ഥമാക്കാനുള്ള നടപടികള്‍ ഓസ്‌ട്രേലിയ മുന്‍കൂറായി സ്വീകരിച്ചുവെന്ന് പ്രൊഫസര്‍ ചൂണ്ടിക്കാട്ടി.

ഫലപ്രദമായ വാക്‌സിനുകളും മരുന്നുകളും കരസ്ഥമാക്കുന്നതുവഴി സമാനമായ സാഹചര്യങ്ങളിലുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഗുരുതരമായ രോഗബാധയും മരണങ്ങളും കുറയ്ക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞതായി ഹോള്‍ട്ടന്‍ വ്യക്തമാക്കി.

കോവിഡ് പൊട്ടിപുറപ്പെട്ടപ്പോള്‍ നടപ്പിലാക്കിയ ഇടക്കാല സജീകരണങ്ങള്‍ പരിശോധിച്ച് പുതുക്കേണ്ടിയിരിക്കുന്നുവെന്നും അന്വേഷണ സംഘം നിര്‍ദ്ദേശിക്കുന്നതായി പ്രൊഫസര്‍ പറഞ്ഞു.

മഹാമാരിക്ക് മുന്‍പുള്ള സംവിധാനങ്ങള്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പ്രാപ്തമായിരുന്നില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.

തരംഗങ്ങളുടെ സാധ്യത തുടരുന്നത് കൊണ്ടും, പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ഏകോപിപ്പിക്കുന്നത് ആവശ്യമായത് കൊണ്ടും പുതിയ ഉപദേശക ഘടനകളും ഉത്തരവുകളും വേണ്ടിവരുമെന്നും പ്രൊഫസര്‍ പറഞ്ഞു.

കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനായും, ആശയകുഴപ്പങ്ങള്‍ ഒഴിവാക്കുന്നതിനായും കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചു.

വാക്‌സിന്‍ അര്‍ഹത സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നത് ആരായിരിക്കുമെന്നും, ഉപദേശക സമിതിയില്‍ ഉള്‍പ്പെടുന്നവരുടെ വിശദാംശങ്ങള്‍ക്കും വ്യക്തത നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

വാക്‌സിന്‍ അര്‍ഹത സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സങ്കീര്‍ണത ഒഴിവാക്കാം.

പൊതുജനത്തിന് ലഭ്യമാക്കുന്ന സന്ദേശങ്ങളും പൊതുജനാരോഗ്യ ലക്ഷ്യങ്ങളും വാക്‌സിന്‍ പദ്ധതിയും ഏകോപിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

രാജ്യത്തിന്റെ ദീര്‍ഘകാല പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഈ നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തുമെന്ന് ആരോഗ്യ മന്ത്രി മാര്‍ക്ക് ബട്‌ലര്‍ പറഞ്ഞു.

Other News in this category



4malayalees Recommends