യുഎഇയില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സഹസ്ഥാപകന്‍; മലയാളി സംരംഭകരന് ഗ്ലോബല്‍ ടാലന്റ് വിസ സമ്മാനിച്ച് ഓസ്‌ട്രേലിയ

യുഎഇയില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സഹസ്ഥാപകന്‍; മലയാളി സംരംഭകരന് ഗ്ലോബല്‍ ടാലന്റ് വിസ സമ്മാനിച്ച് ഓസ്‌ട്രേലിയ

യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭകന്‍ കൂടിയായ മലയാളി വിഷ്ണു വിജയന് ഓസ്‌ട്രേലിയയുടെ ഗ്ലോബല്‍ ടാലന്റ് വിസ. സ്റ്റാര്‍ട്ട്-അപ്പിന്റെ സഹസ്ഥാപകനെന്ന നിലയില്‍ കാര്‍ഷിക-ഭക്ഷ്യ മേഖലകളിലെ സംഭാവനകള്‍ക്കും, അന്താരാഷ്ട്ര രംഗത്തെ നേട്ടങ്ങളും പരിഗണിച്ചാണ് ടാലന്റ് വിസ നല്‍കുന്നത്.


ഗ്ലോബല്‍ ഓസ്‌ട്രേലിയ ടാസ്‌ക്‌ഫോഴ്‌സാണ് ഗ്ലോബല്‍ ടാലന്റ് വിസാ പ്രോഗ്രാമില്‍ വിഷ്ണുവിനെ യോഗ്യനായ ഉദ്യോഗാര്‍ത്ഥിയായി കണ്ടെത്തിയത്. ഓസ്‌ട്രേലിയയ്ക്കായി ആശയങ്ങളും, ഊര്‍ജ്ജവുമുള്ള ഉയര്‍ന്ന മൂല്യമുള്ള ബിസിനസ്സുകളെയും, മികവേറിയ വ്യക്തികളെയും ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിനായി കണ്ടെത്തുന്നത് ഈ ടാസ്‌ക്‌ഫോഴ്‌സാണ്.

ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കാമെന്നതിന് പുറമെ ഈ വിസയുള്ളവര്‍ക്ക് ജോലി ചെയ്യാനും, പഠിക്കാനും, പബ്ലിക് ഹെല്‍ത്ത് കെയര്‍ സ്‌കീമില്‍ എന്റോള്‍ ചെയ്യാനും കഴിയും. യോഗ്യതയുള്ളവര്‍ക്ക് ഓസ്‌ട്രേലിയന്‍ പൗരത്വത്തിനും അപേക്ഷിക്കാം.

കടലില്‍ നിന്നും ശുദ്ധജലം ഉത്പാദിപ്പിക്കുന്ന മാന്‍ഹാറ്റ് എന്ന ഡീപ്പ് ടെക്‌നോളജി സ്റ്റാര്‍ട്ട്-അപ്പ് സഹസ്ഥാപകനാണ് വിഷ്ണു വിജയന്‍. അബുദാബിയാണ് കമ്പനിയുടെ ആസ്ഥാനം.
Other News in this category



4malayalees Recommends