കാത്തിരിപ്പ് സമയം നാടകീയമായി ഉയരുന്നു, അനിശ്ചിതത്വം നീളുന്നു; പെര്‍മനന്റ് വിസാ അപേക്ഷകര്‍ പ്രതിഷേധിക്കുന്നു

കാത്തിരിപ്പ് സമയം നാടകീയമായി ഉയരുന്നു, അനിശ്ചിതത്വം നീളുന്നു; പെര്‍മനന്റ് വിസാ അപേക്ഷകര്‍ പ്രതിഷേധിക്കുന്നു

പെര്‍മനന്റ് റസിഡന്‍സി വിസാ അപേക്ഷകള്‍ക്ക് മേല്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് അടയിരിക്കുന്നതായി ആരോപിച്ച് അപേക്ഷകര്‍ പ്രതിഷേധങ്ങള്‍ നടത്തുന്നു. 14 മാസം കഴിഞ്ഞിട്ടും അപേക്ഷകളില്‍ യാതൊരു പ്രതികരണവും ഇല്ലെന്നാണ് ആരോപണം.


ഇന്ത്യയില്‍ നിന്നും വിക്ടോറിയയില്‍ എത്തിയ ടെക്‌നിക്കല്‍ എഞ്ചിനീയര്‍ ബ്രിജേഷ് ബത്ര പ്രതിഷേധക്കാരില്‍ ഒരാളാണ്. പ്രത്യേക പ്രാദേശിക മേഖലയില്‍ രണ്ട് വര്‍ഷം താമസിച്ച് ജോലി ചെയ്ത ഇദ്ദേഹം 2021 ജൂലൈയിലാണ് 887 റീജ്യണല്‍ സ്‌കില്‍ഡ് വിസയ്ക്ക് അപേക്ഷിച്ചത്.

എന്നാല്‍ ഇതിന് ശേഷം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് 43-കാരനായ ബത്ര പറഞ്ഞു. അനിശ്ചിതത്വം തുടരുമ്പോള്‍ ഇദ്ദേഹത്തെ പോലുള്ളവര്‍ ആശങ്കയിലാണ്.

ഓഫ്‌ഷോര്‍ ടെമ്പററി സ്‌കില്‍ഡ്, സ്റ്റുഡന്റ്, വിസിറ്റര്‍ വിസകളുടെ പ്രോസസിംഗ് ദേശീയ തൊഴില്‍ ക്ഷാമം പരിഹരിക്കാന്‍ വേഗത്തില്‍ പ്രൊസസ് ചെയ്യുമെന്നാണ് ഹോം അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപനം. ഇതോടെ സ്‌കില്‍ഡ് ഇന്‍ഡിപെന്റന്‍ഡ് വിസകള്‍ 15 ദിവസം കൊണ്ട് ക്ലിയര്‍ ആകുമ്പോള്‍ 15 മാസം കഴിഞ്ഞിട്ടും പെര്‍മനന്റ് വിസകളില്‍ തീരുമാനമാകുന്നില്ല.

മെല്‍ബണ്‍, ഹൊബാര്‍ട്ട്, അഡലെയ്ഡ്, ബ്രിസ്‌ബെയിന്‍ എന്നിവിടങ്ങളിലാണ് 887 വിസാ അപേക്ഷകരുടെ പ്രതിഷേധം നടന്നത്.
Other News in this category



4malayalees Recommends