ഷെയിന്‍ വോണിന്റെ പേരില്‍ ബയോപിക്; അനുമതിയില്ലാതെ സംപ്രേക്ഷണത്തിന് എതിരെ കുടുംബം വീണ്ടും വിമര്‍ശനം ഉന്നയിച്ചു; മാനസിക ആരോഗ്യ പ്രശ്‌നം നേരിടുന്നതായി മൂത്തമകള്‍

ഷെയിന്‍ വോണിന്റെ പേരില്‍ ബയോപിക്; അനുമതിയില്ലാതെ സംപ്രേക്ഷണത്തിന് എതിരെ കുടുംബം വീണ്ടും വിമര്‍ശനം ഉന്നയിച്ചു; മാനസിക ആരോഗ്യ പ്രശ്‌നം നേരിടുന്നതായി മൂത്തമകള്‍

തന്റെ പിതാവിനെ കുറിച്ച് അനുമതിയില്ലാതെ ബയോപിക് പ്രഖ്യാപിച്ച ടെലിവിഷന്‍ ചാനലിന് എതിരെ ഇതിഹാസ സ്പിന്നര്‍ ഷെയിന്‍ വോണിന്റെ മൂത്തമകള്‍ ബ്രൂക് വോണ്‍. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറ്റ് കുടുംബാംഗങ്ങളും, അടുത്ത സുഹൃത്തുക്കളും വിഷയത്തില്‍ രോഷത്തിലാണ്.


ചാനല്‍ 9-നാണ് ജൂലൈയില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മാര്‍ച്ച് മാസത്തില്‍ തായ്‌ലാന്‍ഡില്‍ വെച്ച് ഷെയിന്‍ വോണ്‍ മരിച്ചതിന് പിന്നാലെയായിരുന്നു ഇത്. മാനസിക ആരോഗ്യവും, ആത്മഹത്യാ പ്രതിരോധവും സംബന്ധിച്ച് ബോധവത്കരണ പരിപാടിയില്‍ സംസാരിക്കവെയാണ് ബ്രൂക് തന്റെ അവസ്ഥയെ കുറിച്ച് വ്യക്തമാക്കിയത്.

'പിതാവിന്റെ മരണം മൂലം മാധ്യമങ്ങള്‍ അധികമായി വലിച്ചുകൂറി പരിശോധിക്കുകയാണ്. ഇപ്പോഴും പിടിച്ച് നില്‍ക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ട്. നെഗറ്റീവ് കാഴ്ചപ്പാടാണ് പ്രശ്‌നം. മരിച്ചതിന് പിന്നാലെ ഇത്തരമൊരു ബയോപിക് നിര്‍മ്മിക്കുന്നത് ചാനല്‍ 9 അപമാനിക്കുന്നതിന് തുല്യമാണ്', ബ്രൂക് വോണ്‍ വ്യക്തമാക്കി.
Other News in this category4malayalees Recommends