കുടുംബ ബജറ്റുകള്‍ തകിടം മറിയുമോ? ചെലവുകള്‍ കുറച്ച് ജീവിക്കണമെന്ന് ഉപദേശിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ

കുടുംബ ബജറ്റുകള്‍ തകിടം മറിയുമോ? ചെലവുകള്‍ കുറച്ച് ജീവിക്കണമെന്ന് ഉപദേശിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ

റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ മറ്റൊരു വമ്പന്‍ പലിശ നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചാല്‍ കുടുംബ ബജറ്റുകള്‍ തകിടം മറിയും. നാല് വമ്പന്‍ ബാങ്കുകളില്‍ ഒന്നായ കോമണ്‍വെത്ത് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ കേന്ദ്ര ബാങ്കിന്റെ ക്യാഷ് റേറ്റ് അരശതമാനം വര്‍ദ്ധിക്കുമെന്നാണ് പ്രവചിക്കുന്നത്.


തുടര്‍ച്ചയായ അഞ്ചാം തവണയും ഇത് നടപ്പായാല്‍ പലിശ നിരക്കുകള്‍ 2.85 ശതമാനത്തിലെത്തും. ഇതോടെ മേയ് മാസം മാസം മുതല്‍ പ്രതിമാസ തിരിച്ചടവുകളില്‍ 760 ഡോളറിന്റെ വ്യത്യാസം ഉണ്ടാകും.

ഏതാനും മാസം വൈകിയാണ് ക്യാഷ് റേറ്റ് ആര്‍ബിഎ ഉയര്‍ത്തുന്നത്. ഈ ഘട്ടത്തില്‍ സാധിക്കുന്നവര്‍ ഉയര്‍ന്ന റീപേയ്‌മെന്റ് നടത്തി പിടിച്ചുനില്‍ക്കണമെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. ഇതിന് സാധിക്കാത്തവര്‍ ചെലവ് ചുരുക്കല്‍ നടപ്പാക്കാനും ഇവര്‍ ആവശ്യപ്പെടുന്നു.

തലസ്ഥാന നഗരങ്ങളിലെ പ്രോപ്പര്‍ട്ടി വിലയില്‍ കഴിഞ്ഞ മൂന്നാ മാസത്തിനിടെ മൂന്ന് ശതമാനം ഇടിവ് നേരിട്ടതിന് പിന്നാലെയാണ് ആര്‍ബിഎ തീരുമാനം വരുന്നത്.
Other News in this category



4malayalees Recommends