പലിശ നിരക്കുകള്‍ 0.25 ശതമാനം പോയിന്റ് വര്‍ദ്ധിപ്പിച്ച് ആര്‍ബിഎ; ക്യാഷ് റേറ്റ് 2.6 ശതമാനം; ഏതെല്ലാം ബാങ്കുകള്‍ നിരക്കുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറും?

പലിശ നിരക്കുകള്‍ 0.25 ശതമാനം പോയിന്റ് വര്‍ദ്ധിപ്പിച്ച് ആര്‍ബിഎ; ക്യാഷ് റേറ്റ് 2.6 ശതമാനം; ഏതെല്ലാം ബാങ്കുകള്‍ നിരക്കുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറും?

തുടര്‍ച്ചയായി പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്ന നടപടിക്ക് ഇടവേള നല്‍കാതെ റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ. ചൊവ്വാഴ്ച 0.25 ശതമാനം പോയിന്റ് വര്‍ദ്ധിപ്പിച്ച് ക്യാഷ് റേറ്റ് 2.6 ശതമാനത്തില്‍ എത്തിയിരുന്നു.


കഴിഞ്ഞ മാസത്തെ നിരക്ക് വര്‍ദ്ധന ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ അല്‍പ്പം മടിച്ച ബാങ്കുകളൊന്നും ഇക്കുറി അതിന് തയ്യാറായില്ല. വേരിയബിള്‍ മോര്‍ട്ട്‌ഗേജ് റേറ്റിലുള്ള ഉപഭോക്താക്കള്‍ക്ക് വര്‍ദ്ധന ഉടനടി കൈമാറുകയാണെന്ന് പ്രധാന നാല് ബാങ്കുകളും അറിയിച്ചു.

എന്‍എന്‍ഇസഡിന്റെ വേരിയബിള്‍ ഹോം ലോണ്‍ പലിശ നിരക്കുകള്‍ ഒക്ടോബര്‍ 14 മുതല്‍ 0.25 ശതമാനം വാര്‍ഷിക വര്‍ദ്ധനവ് വരുത്തും.

കോമണ്‍വെല്‍ത്ത് ബാങ്കിന്റെ വര്‍ദ്ധനയും ഇതേ ദിവസം നിലവില്‍ വരും. മാക്വാറി ബാങ്ക്, എന്‍എബി എന്നിവരും സമാനമായ നിലയില്‍ 0.25 ശതമാനം സമ്പൂര്‍ണ്ണമായി ഉപഭോക്താക്കളുടെ മോര്‍ട്ട്‌ഗേജുകളില്‍ പ്രതിഫലിപ്പിക്കും.
Other News in this category4malayalees Recommends