കുവൈറ്റ് മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാളും പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സ്വീകരണവും

കുവൈറ്റ് മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാളും പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സ്വീകരണവും
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ 2022ലെ ആദ്യഫലപ്പെരുന്നാള്‍ ഒക്ടോബര്‍ 21ന് കൊണ്ടാടും. പൗരസ്ത്യ കാതോലിക്കായും മലങ്കര സഭയുടെ പരമാദ്ധ്യക്ഷനുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യാതിഥിയായിരിക്കും.

പ്രഥമ ശ്ലൈഹിക സന്ദര്‍ശനത്തിനായി കുവൈറ്റില്‍ എത്തിച്ചേരുന്ന പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് കുവൈറ്റ് മഹാ ഇടവകയുടെ നേതൃത്വത്തില്‍ വമ്പിച്ച സ്വീകരണം നല്‍കും.

ആദ്യഫലപ്പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന ഉണ്ടായിരിക്കും.

ബസേലിയോസ് പൗലോസ് ദ്വിതീയന്‍ നഗറെന്ന് നാമകരണം ചെയ്ത ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌ക്കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങുകളില്‍ കല്‍ക്കത്താ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ സഹകാര്‍മ്മികത്വം വഹിക്കും.

Other News in this category



4malayalees Recommends