ഓസ്‌ട്രേലിയ ഇന്ത്യ വാണിജ്യ ബന്ധം ശക്തമാക്കും ; മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ഓസ്‌ട്രേലിയ ഇന്ത്യ വാണിജ്യ ബന്ധം ശക്തമാക്കും ; മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
ഓസ്‌ട്രേലിയ ഇന്ത്യ വാണിജ്യ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനിസി ഇന്ത്യ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു.അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.ബുധനാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആന്റണി അല്‍ബനിസി കൂടികാഴ്ച നടത്തിയിരുന്നു.

ജി20 ഉച്ചകോടിക്കിടെ നടന്ന കൂടികാഴ്ചയില്‍ സമഗ്ര സാമ്പത്തിക സഹകരണം, സ്വതന്ത്ര വ്യാപാര കരാറിന്റെ അന്തിമരൂപം എന്നിവ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മില്‍ ഇടക്കാല വാണിജ്യ കരാറില്‍ ഒപ്പിട്ടിരുന്നു.മാര്‍ച്ചില്‍ നടക്കുന്ന അല്‍ബനീസിയുടെ ഇന്ത്യ സന്ദര്‍ശനത്തോടെ വാണിജ്യ കരാറില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യാ സന്ദര്‍ശനം സുപ്രധാനവും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതുമായിരിക്കുമെന്ന് ആന്റണി അല്‍ബനീസി ബാലിയില്‍ പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വ്യാപാര സംഘവും ഇന്ത്യ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിക്കൊപ്പമുണ്ടാകും.പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയയിലെത്തുന്നുണ്ട്.ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് സമ്മിറ്റില്‍ പങ്കെടുക്കാനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തെത്തുന്നത്.

മാര്‍ച്ചിലെ സന്ദര്‍ശനത്തിന് പുറമെ ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അടുത്ത വര്‍ഷം വീണ്ടും ഇന്ത്യയിലേക്ക് പോകും .

Other News in this category



4malayalees Recommends