രഹസ്യമായി അധിക വകുപ്പുകള്‍ ഏറ്റെടുത്തത് ആവശ്യമില്ലാത്ത പ്രവൃത്തി ; സ്‌കോട്ട് മോറിസണിന് തിരിച്ചടിയായി അന്വേഷണ റിപ്പോര്‍ട്ട്

രഹസ്യമായി അധിക വകുപ്പുകള്‍ ഏറ്റെടുത്തത് ആവശ്യമില്ലാത്ത പ്രവൃത്തി ; സ്‌കോട്ട് മോറിസണിന് തിരിച്ചടിയായി അന്വേഷണ റിപ്പോര്‍ട്ട്
കോവിഡ് പ്രതിസന്ധി കാലത്ത് രഹസ്യമായി സ്വയം കൂടുതല്‍ വകുപ്പുകള്‍ ഏറ്റെടുത്ത മുന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന് തിരിച്ചടിയായി അന്വേഷണ റിപ്പോര്‍ട്ട്.

പൊതു ജനങ്ങളുടെ ജനാധിപത്യ വിശ്വാസങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് രഹസ്യമായി വകുപ്പുകള്‍ ഏറ്റെടുക്കുന്നതെന്ന് മുന്‍ ഹൈക്കോടതി ജസ്റ്റിസ് വിര്‍ജീനിയ ബെല്‍ പറഞ്ഞു. നീതീകരിക്കാനാകാത്തതും അത്യാവശ്യമല്ലാത്തതുമായ ഈ പ്രവൃത്തിയെ ന്യായീകരിക്കാനാകില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

close up of side of Scott Morrison's face

ധനകാര്യ ആരോഗ്യ വകുപ്പുകളുടെ അധിക ചുമതല മോറിസണ്‍ വഹിച്ചിരുന്നുവെന്നത് ജനം അറിഞ്ഞിരുന്നുപോലുമില്ല. കോവിഡ് പ്രതിസന്ധിയില്‍ അടിയന്തര സാഹചര്യത്തിലാണ് താന്‍ അധിക വകുപ്പുകള്‍ ഏറ്റെടുത്തതെന്നാണ് മോറിസണ്‍ ന്യായീകരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ ജനതയുടെ ക്ഷേമത്തിനായി അധിക വകുപ്പുകള്‍ അടിയന്തരമായി കൈകാര്യം ചെയ്തതെന്നാണ് മോറിസണ്‍ ഫേസ്ബുക്കില്‍ പറഞ്ഞത്.

2020ലും 2021ലും ആരോഗ്യം, ധനകാര്യം, ട്രഷറി, ആഭ്യന്തരകാര്യം, വ്യവസായം, ശാസ്ത്രം, ഊര്‍ജം, വിഭവശേഷി മന്ത്രാലയങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് മുന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പുതിയ അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ വീണ്ടും വിമര്‍ശനവുമായി പ്രധാനമന്ത്രി മോറിസണിനെതിരെ രംഗത്തുവന്നിരുന്നു.

Other News in this category



4malayalees Recommends