സൗത്ത് ഓസ്‌ട്രേലിയയില്‍ വീട്ടിലേക്ക് നടന്നുപോകവെ കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി; ആണ്‍കുട്ടിയെ കടത്തിയത് നാലംഗ സംഘം; ട്രാഫിക്കില്‍ നിര്‍ത്തിയ കാറില്‍ നിന്നും ഇറങ്ങിയോടി

സൗത്ത് ഓസ്‌ട്രേലിയയില്‍ വീട്ടിലേക്ക് നടന്നുപോകവെ കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി; ആണ്‍കുട്ടിയെ കടത്തിയത് നാലംഗ സംഘം; ട്രാഫിക്കില്‍ നിര്‍ത്തിയ കാറില്‍ നിന്നും ഇറങ്ങിയോടി

സുഹൃത്തുക്കളെ കണ്ടതിന് ശേഷം വീട്ടിലേക്ക് മടങ്ങിയ കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയതായി പോലീസ്.


വ്യാഴാഴ്ച രാത്രി 10 മണിയോടെ സോമേര്‍ട്ടണ്‍ പാര്‍ക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിച്ച ശേഷം വീട്ടിലേക്ക് പോകുകയായിരുന്ന 17-കാരനെയാണ് തട്ടിക്കൊണ്ടുപോയതെന്ന് എസ്എ പോലീസ് ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ കീറന്‍ ബാഗോളി പറഞ്ഞു.

ആണ്‍കുട്ടിയുടെ അരികില്‍ കാറിലെത്തിയ സംഘം പലതവണ റെഡ് ഓഫര്‍ ചെയ്‌തെങ്കിലും നിരാകരിച്ചു. ഇതോടെ വാഹനം നിര്‍ത്തി ആണ്‍കുട്ടിയെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.

കുറച്ച് ദൂരം ആണ്‍കുട്ടിയെ ഡ്രൈവ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു. ഈ സമയത്ത് നാല് പുരുഷന്‍മാരും അരികില്‍ നിശബ്ദരായി ഇരുന്നു. യാതൊരു വിധത്തിലുള്ള ബലപ്രയോഗമോ, ശാരീരികമായി ഉപദ്രവിക്കുകയോ ചെയ്തില്ല.

ഒരു ട്രാഫിക്കില്‍ വാഹനം നിര്‍ത്തിയ സമയത്ത് കാറില്‍ നിന്നും ആണ്‍കുട്ടി ഇറങ്ങി ഓടുകയായിരുന്നു. പോലീസ് സംഭവം അന്വേഷിച്ച് വരികയാണ്. ഈ മേഖലയിലെ സിസിടിവി പരിശോധിക്കുന്നുണ്ട്. നാലംഗ സംഘത്തെ പിടികിട്ടാത്ത സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് പോലീസ് വ്യക്തമാക്കി.

Other News in this category



4malayalees Recommends